ആപ്പ്ജില്ല

ശബരിമലയില്‍ നിന്ന് നയാപൈസ സര്‍ക്കാര്‍ എടുക്കുന്നില്ല; കണക്കുകള്‍ നിരത്തി ധനമന്ത്രി

ശബരിമലയിലെ തീർത്ഥാടന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ ഖജനാവിൽ നിന്ന് അങ്ങോട്ട് പണം മുടക്കുകയാണെന്നും മന്ത്രി

Samayam Malayalam 24 Oct 2018, 7:57 pm
തിരുവനന്തപുരം: ശബരിമലയിലെ നടവരവിൽ നിന്ന് ഒരു നയാപൈസപോലും സർക്കാർ ആവശ്യങ്ങൾക്ക് ചെലവാക്കുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. അതേസമയം ശബരിമലയിലെ തീർത്ഥാടന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ ഖജനാവിൽ നിന്ന് അങ്ങോട്ട് പണം മുടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യങ്ങളൊക്കെ വിശ്വാസികളിൽ നിന്ന് മറച്ചു പിടിക്കാമെന്നാണ് ചിലരുടെ വ്യാമോഹമെന്നും അത് നടക്കാന്‍ പോകുന്നില്ലെന്നും തോമസ് ഐസക് തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
Samayam Malayalam thomas issac


ഇപ്പോൾ ശബരിമല മാസ്റ്റർപ്ലാനിൽ 142 കോടിയുടെ പ്രോജക്ടുകൾക്ക് പണം അനുവദിക്കാൻ കിഫ്ബി തീരുമാനിച്ചിട്ടുണ്ട്. പമ്പയിൽ 10 എംഎൽഡി സ്വീവേജ് ട്രീറ്റ്മെന്റ്പ്ലാന്റ്, നിലയ്ക്കലിലും റാന്നിയിലും വാഹനങ്ങൾ പാർക്കു ചെയ്യാനുള്ള ഭൗതിക സൗകര്യങ്ങൾ, എരുമേലിയിലും പമ്പയിലും കീഴില്ലത്തും ഇടത്താവളം തുടങ്ങിയവാണ് ഈ ഘട്ടത്തിൽ പണി പൂർത്തീകരിക്കുന്നത്. പദ്ധതിയുടെ എസ്പിവിയായി ശബരിമല മാസ്റ്റർ പ്ലാൻ ഇൻഫ്രാസ്ട്രക്ചർ ട്രസ്റ്റ് ഫണ്ട് എന്ന ട്രസ്റ്റും രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി കുറിപ്പില്‍ വ്യക്തമാക്കുന്നു

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം-

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്