ആപ്പ്ജില്ല

പാര്‍വ്വതിക്കെതിരെയുളള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ തോമസ് എെസക്

പാര്‍വതി ഉന്നയിച്ച വിമര്‍ശനം ശരിയോ തെറ്റോ ആകട്ടെ, പക്ഷെ അതിനെ നേരിടേണ്ടത് ഇങ്ങനെയല്ല

TNN 19 Dec 2017, 2:07 pm
തിരുവനന്തപുരം: പാര്‍വതിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മന്ത്രി ടി എം തോമസ് ഐസക്. ഫേസ് ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. പാര്‍വതി ഉന്നയിച്ച വിമര്‍ശനം ശരിയോ തെറ്റോ ആകട്ടെ, പക്ഷെ അതിനെ നേരിടേണ്ടത് ഇങ്ങനെയല്ലെന്ന് തോമസ് എെസക് പറയുന്നു.
Samayam Malayalam thomas issac on cyber attack against actress parvathi
പാര്‍വ്വതിക്കെതിരെയുളള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ തോമസ് എെസക്


സൈബറിടത്തില്‍ അസഹിഷ്ണുത ഭയാനകമാം വിധം വർദ്ധിച്ചിരിക്കുകയാണ്. തങ്ങൾക്ക് ഹിതകരമല്ലാത്ത അഭിപ്രായം പറയുന്നവരെല്ലാം ഹീനമായ അധിക്ഷേപങ്ങൾക്ക് ഇരയാവുകയാണ്. ഇതിനേറ്റവും കൂടുതല്‍ ഇരകളാകുന്നത് സ്ത്രീകളാണെന്നും മന്ത്രി കുറിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്