ആപ്പ്ജില്ല

പാലക്കാട് ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി സൂചന

മഞ്ചക്കട്ടി മേഖലയിൽ ഇപ്പോഴും പോരാട്ടം തുടരുന്നതായാണ് റിപ്പോർട്ടുകൾ. മാവോയിസ്റ്റുകൾ വെടിയുതിർത്തതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്നാണ് സൂചന.

Samayam Malayalam 28 Oct 2019, 2:42 pm
Samayam Malayalam Maoist
പാലക്കാട്: ഉൾവനത്തിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെതായി സൂചന . പാലക്കാട് മഞ്ചക്കട്ടിയെന്ന സ്ഥലത്താണ് തണ്ടർബോൾട്ട് സംഘവുമായി മാവോയിസ്റ്റുകൾ ഏറ്റുമുട്ടിയത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായാണ് മാധ്യമ ചാനലുകൾ നൽകുന്ന സൂചന

മാവോയിസ്റ്റുകൾ ആദ്യം തണ്ടർബോൾട്ട് സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നെന്നാണ് സൂചന. മാവോയിസ്റ്റുകളുടെ ക്യാമ്പ് പ്രദേശത്ത് നടക്കുന്നുവെന്ന സൂചനയെ തുടർന്നാണ് തണ്ടർബോൾട്ട് സംഘം മഞ്ചക്കട്ടി ഊരിലെത്തിയത്. തണ്ടർബോൾട്ട് അസിസ്റ്റന്റ് കമ്മീഷണർ സോളമന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദേശത്ത് തെരച്ചിലിനായി എത്തിയത്. മാവോയിസ്റ്റുകൾ പൊലീസിന് നേരെ വെടിവെപ്പ് നടത്തിയതിനെ തുടർന്നാണ് തണ്ടർബോൾട്ട് ഇവർക്ക് നേരെ വെടിയുതിർത്തത്.

പോലീസ് തെരഞ്ഞു കൊണ്ടിരുന്ന മാവോയിസ്റ്റുകൾ തന്നെയാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. അട്ടപ്പാടി, മഞ്ചക്കട്ടി മേഖലയിൽ മാവോയിസ്റ്റുകൾ ക്യാമ്പ് നടത്തുന്നുണ്ടെന്നും അവിടെ നിന്ന് പ്രവർത്തനം വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ട് നേരത്തെ വന്നിരുന്നു. മലപ്പുറത്ത് മാവോയിസ്റ്റ് കൊല്ലപ്പെട്ടതിന്റെ പ്രത്യാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. തണ്ടർബോൾട്ട് സംഘത്തിൽ ആർക്കെങ്കിലും പരിക്കേൽക്കുകയോ ആളപായം ഉണ്ടായതായോ റിപ്പോർട്ട് ലഭിച്ചിട്ടില്ല. ഇവർ ക്യാമ്പ് ചെയ്തിരുന്ന സ്ഥലത്ത് നിന്ന് ആയുധങ്ങൾ കണ്ടെടുത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്