മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടിയിൽ നടന്ന വാഹനാപകടത്തിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരം. കൂട്ടിലങ്ങാടിയ്ക്ക് സമീപം ടാങ്കര്‍ ലോറിയുമായി ഗുഡ്സ് ഓട്ടോ കൂട്ടിയിടിക്കുകയായിരുന്നു. പ്രദേശത്ത് സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലയിലാണ് ഇന്നും അപകടമുണ്ടായത്. മറ്റൊരു വാഹനത്തിലിടിച്ച് നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ കൂട്ടിലങ്ങാടി പെട്രോള്‍ പമ്പിൽ നിന്ന് വന്ന വാഹനത്തിലേയ്ക്ക് ഇടിയ്ക്കുകയായിരുന്നുവെന്നാണ് വിവരം. പശ്ചിമ ബംഗാള്‍ സ്വദേശികളായ സൈദുൽ ഖാൻ (30), ഇയാളുടെ സഹോദരങ്ങളായ എസ് കെ ഷബീറലി (47), എസ് കെ സാദത്ത് (4) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ നിസാമുദ്ദീൻ, ദീപക്കര്‍ മണ്ഡൽ എന്നിവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറത്ത് വാഹനാപകടം: 3 ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു
മറ്റൊരു വാഹനത്തിലിടിച്ച് നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ കൂട്ടിലങ്ങാടി പെട്രോള്‍ പമ്പിൽ നിന്ന് വന്ന വാഹനത്തിലേയ്ക്ക് ഇടിയ്ക്കുകയായിരുന്നുവെന്നാണ് വിവരം. പശ്ചിമ ബംഗാള്‍ സ്വദേശികളായ സൈദുൽ ഖാൻ (30), ഇയാളുടെ സഹോദരങ്ങളായ എസ് കെ ഷബീറലി (47), എസ് കെ സാദത്ത് (4) എന്നിവരാണ് മരിച്ചത്
Samayam Malayalam 16 Apr 2019, 8:37 am
ഹൈലൈറ്റ്:
- ഗുഡ്സ് ഓട്ടോയും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു
- അപകടത്തിൽ രണ്ട് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
- മരിച്ചത് പശ്ചിമ ബംഗാള്‍ സ്വദേശികള്‍