ആപ്പ്ജില്ല

വൈദികന്‍റെ പീഡനം: മൂന്ന് പ്രതികള്‍കൂടി കീഴടങ്ങി

ഇനി കീഴടങ്ങാനുള്ളത് രണ്ടു പ്രതികൾ...

TNN 22 Mar 2017, 8:28 am
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ കേസില്‍ മൂന്നു പ്രതികള്‍കൂടി കീഴടങ്ങി.
Samayam Malayalam three more accused surrender in kottiyoor rape
വൈദികന്‍റെ പീഡനം: മൂന്ന് പ്രതികള്‍കൂടി കീഴടങ്ങി


മൂന്ന് മുതല്‍ അഞ്ച് വരെ പ്രതികള്‍ പേരാവൂര്‍ സിഐ ഓഫിസിലെത്തി കീഴടങ്ങിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. ക്രിസ്തുരാജ ആശുപത്രിയിലെ ഡോ. ടെസി ജോസ്, ഡോ. ഹൈദരലി, അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരാണു പേരാവൂര്‍ സിഐക്ക് മുന്‍പില്‍ ഇന്ന് രാവിലെ ആറരയോടെ കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

പത്ത് പ്രതികളാണ് കേസിലുള്ളത്. ഇതില്‍ എട്ടുപേര്‍ കീഴടങ്ങി. കൊട്ടിയൂര്‍ സെന്‍റ് സെബാസ്റ്റ്യന്‍ പള്ളിയിലെ വൈദികന്‍ ഫാ. റോബിന്‍ വടക്കുംചേരിയാണ് കേസിലെ പ്രതി. വൈദികന്‍റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി പ്രസവിച്ചിരുന്നു.

Three more accused surrender in Kottiyoor rape

Three more accused persons surrender before Peravoor Police in the Kottiyoor rape case involving catholic priest.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്