ആപ്പ്ജില്ല

കൊട്ടക്കമ്പൂര്‍: വിവാദഭൂമിയുടെ പരിശോധന അട്ടിമറിക്കാൻ നീക്കം

രേഖകളുടെ പരിശോധന നടത്തിയ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

TNN 21 Nov 2017, 9:14 am
മൂന്നാര്‍: ജോയ്സ് ജോര്‍ജ് എംപി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ കൈവശപ്പെടുത്തിയ കൊട്ടക്കമ്പൂരിലെ വിവാദഭൂമി സംബന്ധിച്ച രേഖകളുടെ പരിശോധന നടത്തുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. ജോയ്സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കിയതിനു പിന്നാലെ പരിശോധനകള്‍ക്കു നേതൃത്വം നല്‍കിയ ഹെഡ് ക്ലര്‍ക്ക് ഉള്‍പ്പെടെ ദേവികുളം ആര്‍ഡി ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.
Samayam Malayalam three revenue officials who examined kottakamboor land docs transferred
കൊട്ടക്കമ്പൂര്‍: വിവാദഭൂമിയുടെ പരിശോധന അട്ടിമറിക്കാൻ നീക്കം


സ്ഥലംമാറ്റം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞും പകരം ഉദ്യോഗസ്ഥരെ നിയമിക്കാത്തതിനാൽ തുടര്‍നടപടികള്‍ തടസ്സപ്പെട്ടു. ദേവികുളം റവന്യൂ ഡിവിഷനൽ ഓഫിസിലെ ഹെഡ് ക്ലർക്ക് ബാലചന്ദ്രൻ, ക്ലർക്കുമാരായ മനീഷ്, പി.കെ. ഷിജു എന്നിവരെയാണു സ്ഥലം മാറ്റിയത്.

പട്ടയം റദ്ദാക്കിയ സബ് കളക്ടര്‍ വി ആര്‍ പ്രേംകുമാറിനൊപ്പം രേഖകളുടെയും ഭൂമിയുടെയും നിര്‍ണായകപരിശോധനകള്‍ നടത്തിയത് ഈ ഉദ്യോഗസ്ഥരായിരുന്നു. ദേവികുളം മുൻ സബ കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ സ്പെഷൽ സ്ക്വാഡിലെ അംഗങ്ങളായിരുന്ന ഇവര്‍ മൂവരുടെയും പ്രയത്നം കൊണ്ടായിരുന്നു പാപ്പാത്തിച്ചോലയിലും പള്ളിവാസലിലും ദേവികുളത്തുമുള്ള അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാനായത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്