ആപ്പ്ജില്ല

സംസ്ഥാനത്ത് പൂട്ടിയ ത്രീസ്റ്റാര്‍ ബാറുകള്‍ തുറക്കും

കുറഞ്ഞത് 10000 ജനസംഖ്യയുള്ള പഞ്ചായത്തുകളിൽ ബാര്‍ തുറക്കാൻ അനുമതി

Samayam Malayalam 16 Mar 2018, 8:04 pm
കൊച്ചി: സംസ്ഥാനത്ത് പൂട്ടിയ എല്ലാ ത്രീസ്റ്റാര്‍ ബാറുകളും തുറക്കാൻ വഴിയൊരുക്കി സര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശം. സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ മദ്യനയത്തിൽ മാറ്റം വരുത്തിയതോടെയാണ് ത്രീസ്റ്റാര്‍ ബാറുകള്‍ തുറക്കാൻ വഴിയൊരുങ്ങുന്നത്. 2018- 19 വര്‍ഷത്തെ മദ്യനയത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിൽ പൂട്ടിയ ത്രീസ്റ്റാര്‍ ബാറുകള്‍ തുറക്കാനുള്ള നിര്‍ദേശവുമുണ്ട്.
Samayam Malayalam three star bars to open
സംസ്ഥാനത്ത് പൂട്ടിയ ത്രീസ്റ്റാര്‍ ബാറുകള്‍ തുറക്കും


പതിനായിരം ജനസംഖ്യയുള്ള പഞ്ചായത്തിനെ പട്ടണമായി പരിഗണിച്ച് ബാറുകള്‍ തുറക്കാനുള്ള അനുമതി നല്‍കും. ഇതോടൊപ്പം ടൂറിസം മേഖലകളും നഗരമേഖലകളായി കണക്കാക്കും. ഇതോടെ പൂട്ടിക്കിടക്കുന്ന എല്ലാ ബാറുകളും തുറക്കാനുള്ള സാഹചര്യമൊരുങ്ങും.

അതേസമയം പുതിയ ബാറുകള്‍ തുറക്കാനുള്ള അനുമതി നല്‍കിയിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്