ആപ്പ്ജില്ല

കൂട്ടമാനഭംഗം: പി എൻ ജയന്തൻ ആരോപണം നിഷേധിച്ചു

ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയ കൂട്ടമാനഭംഗകേസിലെ പ്രതി വടക്കാഞ്ചേരി കൗൺസിലര്‍ പി എൻ ജയന്തൻ ആരോപണം നിഷേധിച്ചു.

TNN 3 Nov 2016, 3:24 pm
തൃശ്ശൂര്‍: ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയ കൂട്ടമാനഭംഗകേസിലെ ആരോപണ വിധേയൻ വടക്കാഞ്ചേരി കൗൺസിലര്‍ പി എൻ ജയന്തൻ ആരോപണം നിഷേധിച്ചു. ജയന്തന്റെ സഹോദരന്‍ ജിനീഷ് , ബിനീഷ് , ഷിബു എന്നിവരാണ് കൂട്ട ബലാത്സംഗ ആരോപണ വിധേയരായത്. സംഭവത്തെക്കുറിച്ച് തനിക്ക് അറിവില്ലന്ന് സി.പി.എം നേതാവായ പി എൻ ജയന്തൻ മാധ്യമങ്ങളെ അറിയിച്ചു.
Samayam Malayalam thrissur gang rape accused jayanthans response
കൂട്ടമാനഭംഗം: പി എൻ ജയന്തൻ ആരോപണം നിഷേധിച്ചു

സംഭവം കെട്ടിച്ചമച്ചതാണെന്നും പി എൻ ജയന്തൻ അറിയിച്ചു.
യുവതി 15 ലക്ഷം രൂപ ചോദിച്ചതായും ഇത് കൊടുക്കാത്തതിനെത്തുടര്‍ന്നുള്ള പ്രതികാര നടപടിയാണ് ഇതെന്നും ജയന്തൻ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയ കൂട്ട ബലാത്സംഗ കേസിലെ പ്രതികളാക്കപ്പെട്ടവരുടെ വിവരങ്ങളാണ് യുവതി പുറത്തുവിട്ടത്.

സാമ്പത്തിക ഇടപാടിനു വേണ്ടിയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് യുവതി പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
മൂന്നര ലക്ഷം രൂപഅവര്‍ ഞങ്ങളുടെ കൈയ്യില്‍ നിന്ന് വാങ്ങിയിരുന്നു. അത് തിരിച്ചു കിട്ടാനാണെന്നാണ് അവര്‍ പറഞ്ഞു പരത്തുന്നത്. എന്നാല്‍ അത്രയും കുറഞ്ഞ ഒരു തുകയ്ക്കായി സ്വന്തം മക്കളുടെ ഭാവി പോലും പരിഗണിക്കാതെ ഞങ്ങള്‍ ചെയ്യുമോ എന്നും യുവതി ചോദിച്ചു.

പൊലീസ് സമ്മര്‍ദത്തെ തുടര്‍ന്നാണു ആദ്യം നല്‍കിയ പരാതി പിൻവലിച്ചതെന്നും യുവതി പറഞ്ഞു.
പുറത്തിറങ്ങിയാല്‍ കുട്ടികളെ കൊല്ലുമെന്നു അവര്‍ ഭീഷണിപ്പെടുത്തി. തിരുത്തിപ്പറയേണ്ട മൊഴി പഠിപ്പിച്ചത് പൊലീസ് സ്റ്റേഷനില്‍വച്ചാണെന്നും യുവതി അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്