ആപ്പ്ജില്ല

തൃശൂരിൽ ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

പുന്നയൂർക്കുളം ചെറായിയിലാണ് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നത്. സുലേഖ ഉറങ്ങിക്കിടന്ന സമയത്ത് വീടിന്റെ ഓട് പൊളിച്ച് അകത്ത് കടന്നായിരുന്നു ആക്രമണം. ഇന്ന് പുലർച്ചെയാണ് സുലേഖയെ വെട്ടിക്കൊലപ്പെടുത്തിയത്.

Samayam Malayalam 23 Feb 2020, 11:41 am
Samayam Malayalam death


തൃശൂർ: പുന്നയൂർക്കുളം ചെറായിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഉറങ്ങിക്കിടന്ന ഭാര്യയെ ഓട് പൊളിച്ച് വീടിനുള്ളിൽ കടന്നാണ് ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയത്. 52കാരിയായ സുലേഖയെയാണ് ഭർത്താവ് യൂസഫ് വെട്ടിക്കൊലപ്പെടുത്തിയത്.

Also Read: ഇരിട്ടിയിലെ ദമ്പതികളുടെ മരണം; കാരണം സാമ്പത്തിക ബാധ്യതയെന്ന് സൂചന

സുലേഖയെ കൊലപ്പെടുത്തിയ സംഭവത്തിൽ 58കാരനായ യൂസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അണ്ടത്തോട് തങ്ങൾപടിക്ക് കിഴക്ക് താമസിച്ചിരുന്ന പെരുമ്പടപ്പ് സ്വദേശിനിയാണ് സുലേഖ. ഇന്ന് പുലർച്ചെ ഏഴരയോടെയാണ് സംഭവം നടന്നത്. ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്