ആപ്പ്ജില്ല

കുതിരാന്‍ തുരങ്കം: നിര്‍മാണത്തില്‍ ഗുരുതര അപാകതകള്‍

വടക്കഞ്ചേരി-മണ്ണുത്തിയിലെ കുതിരാൻ തുരങ്ക പാത നിർമ്മാണത്തിൽ ഗുരുതര അപാകതകളെന്ന് റിപ്പോർട്ട്

TNN 16 Nov 2017, 11:08 pm
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തിയിലെ കുതിരാൻ തുരങ്ക പാത നിർമ്മാണത്തിൽ ഗുരുതര അപാകതകളെന്ന് റിപ്പോർട്ട്. തുരങ്കപ്പാതയുടെ അകത്ത് പാറകൾക്കു വലിയ ബലക്ഷയം കണ്ടെത്തിയിട്ടുണ്ട്. ഈ ബലക്ഷയം പരിഹരിക്കാതെയാണ് തുരങ്കപ്പാതയുടെ കോണ്‍ക്രീറ്റിംഗ് പണികൾ നടക്കുന്നത്. തുരങ്കത്തിനുള്ളിൽ രണ്ടിടത്തു ശക്തമായ ഉറവയും കണ്ടെത്തിയിരുന്നു.
Samayam Malayalam thrissur kuthiran tunnel concerns and problems
കുതിരാന്‍ തുരങ്കം: നിര്‍മാണത്തില്‍ ഗുരുതര അപാകതകള്‍


തുരങ്കങ്ങൾക്കുള്ളിൽ പാറമടക്കുകൾ അടർന്നുവീഴുന്ന സ്ഥിതിയുണ്ടായാൽ വൻ ദുരന്തമായിര
ിക്കും സംഭവിക്കുക. ബോറിംഗ് മെഷീൻ ഉപയോഗിക്കാതെ തുരങ്കത്തിനായി ഉഗ്രസ്ഫോടനത്തോടെ പാറപൊട്ടിച്ചതുമൂലം പാറകൾക്കുള്ളിൽ വലിയ വിള്ളൽ രൂപപ്പെട്ടിട്ടുണ്ടാകാമെന്നും പിന്നീടത് അപകട കാരണമാകുമെന്നുമാണ് വിലയിരുത്തൽ. പാറകൾ പൊടിയാക്കി മാറ്റുന്ന യന്ത്രസംവിധാനമാണ് ടണൽ ബോറിംഗ് മെഷീൻ. ഈ സംവിധാനം ഉപയോഗിക്കാതെയാണ് ബൂമർ ഉപയോഗിച്ച് പാറകളിൽ നാലുമീറ്റർ ആഴത്തിൽ ദ്വാരമുണ്ടാക്കി വെടിമരുന്ന് നിറച്ച് പാറ പിളർത്തിയിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്