ആപ്പ്ജില്ല

തൃശ്ശൂ‍ര്‍ പറയുന്നു "വേണ്ട ബ്രോ".. ഇത് നമുക്ക് വേണ്ട ബ്രോ

ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരേയാണ് ഈ ക്യാമ്പയിന്‍

TNN 14 Oct 2017, 10:23 am
തൃശ്ശൂര്‍: പലവിധത്തിലുള്ള ക്യാമ്പയിനുകള്‍ നെഞ്ചേറ്റി വിജയിപ്പിച്ചവരാണ് മലയാളികള്‍. ഇക്കുറി വേണ്ട ബ്രോ എന്ന ക്യാമ്പയിനാണ് ശ്രദ്ധ നേടുന്നത്. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന തൃശൂര്‍ നിന്നാണ് വേണ്ട ബ്രോയുടെ തുടക്കം. ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരേയാണ് ഈ ക്യാമ്പയിന്‍.
Samayam Malayalam thrissur launches new campaign against drugs
തൃശ്ശൂ‍ര്‍ പറയുന്നു "വേണ്ട ബ്രോ".. ഇത് നമുക്ക് വേണ്ട ബ്രോ




സിറ്റി പൊലീസിന്റെ നേതൃത്വത്തിലാണ് രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്‍ തുടങ്ങിയിരിക്കുന്നത്. ഇതിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ശക്തൻ സ്റ്റാന്‍ഡില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഫ്ലാഷ് മോബും നടത്തി. അഞ്ചു വനിതാ കോൺസ്റ്റബിൾമാരടക്കം നാൽപതോളം പൊലീസുകാരാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. ഒപ്പം സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും പങ്കെടുത്തു. സംഗതി തുടങ്ങിയത് പോലീസാണെങ്കിലും ജനമൊന്നടങ്കം ക്യാമ്പയിന്‍ ഏറ്റെടുത്തിരിക്കുകയാണ്.


ചിത്രം കടപ്പാട്: മനയാള മനോരമ


Venda bro campaign goes viral:

Kerala Police in Thrissur starts a new campaign agaist usage of drugs

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്