ആപ്പ്ജില്ല

ഉപചാരം ചൊല്ലി പിരിഞ്ഞ് പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ; തൃശൂർ പൂരം സമാപിച്ചു, ഇനി ഒരു വർഷത്തെ കാത്തിരിപ്പ്

തൃശൂർ പൂരത്തിന് സമാപനം. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ വടക്കുംനാഥന്റെ ശ്രീമൂല സ്ഥാനത്ത് ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് പൂരത്തിന് കൊടിയിറങ്ങിയത്. ഉപചാരം ചൊല്ലി പിരിയൽ ചടങ്ങ് കാണാനായി ജനസാഗരം എത്തിയിരുന്നു. ഉപചാരം ചൊല്ലി പിരിയൽ ചടങ്ങിന് ശേഷം പകൽ വെടിക്കെട്ട് നടന്നു. ഇനി അടുത്ത പൂരത്തിനായുള്ള കാത്തിരിപ്പാണ്.

Edited byദീപു ദിവാകരൻ | Lipi 20 Apr 2024, 2:38 pm

ഹൈലൈറ്റ്:

  • തൃശൂർ പൂരം സമാപിച്ചു.
  • ശ്രീമൂല സ്ഥാനത്ത് ഉപചാരം ചൊല്ലി പിരിഞ്ഞ് ഭഗവതിമാർ.
  • തിങ്ങി നിറഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കി ആയിരുന്നു ചടങ്ങ്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Thrissur Pooram 2024
ഉപചാരം ചൊല്ലി പിരിയൽ ചടങ്ങ്.
തൃശൂ‍ർ: തൃശൂർ പൂരം സമാപിച്ചു. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ വടക്കുംനാഥന്റെ ശ്രീമൂല സ്ഥാനത്ത് ഉപചാരം ചൊല്ലി പിരിഞ്ഞു. തിങ്ങി നിറഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കി ആയിരുന്നു ഉപചാരം ചൊല്ലൽ.
രാവിലെ പാറമേക്കാവിന്റെയും തിരുവമ്പടിയുടെയും എഴുന്നള്ളിപ്പുകൾ മണികണ്ഠനാലിൽ നിന്നും നായ്ക്കനാലിൽ നിന്നും ശ്രീമൂലസ്ഥാനത്തേക്ക് യാത്ര തുടങ്ങി. എഴുന്നള്ളിപ്പുകൾ ശ്രീമൂലസ്ഥാനത്തെത്തി ഇരുവിഭാഗത്തിന്റെയും മേളവും കുടമാറ്റവും നടന്നു. ഇതിനു ശേഷമായിരുന്നു വടക്കുംനാഥനെ സാക്ഷിയാക്കി ശ്രീമൂല സ്ഥാനത്ത് പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ ഉപചാരം ചൊല്ലൽ.

ചരിത്രത്തിൽ ആദ്യം; തൃശൂർ പൂരം ഏഴുമണിക്കൂർ നിർത്തിവച്ചു, വെടിക്കെട്ട്‌ നടന്നത് രാവിലെ 7.10ന്

തിങ്ങി നിറഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കി ഉപചാരം ചൊല്ലലിന് ശേഷം പകൽ വെടിക്കെട്ട് നടന്നു. ഇനി അടുത്ത പൂരത്തിനായുള്ള കാത്തിരിപ്പാണ്. 2025 മെയ് ആറിനാണ് അടുത്ത തൃശൂർ പൂരം.
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്