തൃശൂർ: ഒരുവർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് തൃശൂർ പൂരത്തിന് ഇന്നലെ തിരിതെളിഞ്ഞു. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേ ഗോപുര തുറന്നതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. വടക്കുംനാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലൂടെ അകത്തുകയറിയാണ് തെക്കേ നട തുറന്നത്. ഇന്ന് രാവിലെ എഴുമണിയോടെ തിരുവമ്പാടി ഭഗവതിയുടെ പുറപ്പാടോടെയാണ് പൂരം തുടങ്ങുന്നത്. രാവിലെ 11:30ന് മഠത്തിൽ വരവ് നടക്കും. 12:15നാണ് പാറമേക്കാവ് ഭഗവതിയുടെ പുറപ്പാട്. ഉച്ചയ്ക്ക് 02:00 മണിയ്ക്ക് ഇലഞ്ഞിത്തറമേളവും 2:30ന് ശ്രീമൂലസ്ഥാനത്തെ മേളവും നടക്കും. വൈകീട്ട് 05:30നാണ് കുടമാറ്റം ആരംഭിക്കുക. 11 മണിയ്കക്ക് പാറമേക്കാവ് പഞ്ചവാദ്യം പൂരപ്രേമികൾക്ക് നാദവിസ്മയമൊരുക്കും. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് വിശ്വപ്രസിദ്ധമായ തൃശൂർ പൂരം വെടിക്കെട്ട് നടക്കുക.
ഉച്ചയ്ക്ക് രണ്ടിന് വടക്കുന്നാഥനിലെ ഇലഞ്ഞിച്ചുവട്ടിൽ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിലാണ് പ്രശസ്തമായ ഇലഞ്ഞിത്തറമേളം 50 ഓളം കലാകാരന്മാരാണ് ഇലഞ്ഞിത്തരമേളത്തിൽ പങ്കെടുക്കുക. അഞ്ചിന് പാണ്ടിമേളം കൊട്ടിയുള്ള തെക്കോട്ടിറക്കം. കോർപ്പറേഷനു മുന്നിലെ രാജാവിന്റെ പ്രതിമ വലംവച്ച് തെക്കേഗോപുരത്തിന് അഭിമുഖമായി പാറമേക്കാവ് ഭഗവതി നിലകൊള്ളുമ്പോഴേക്കും തിരുവമ്പാടി ഭഗവതി ഗോപുരത്തിനു മുന്നിലെത്തും
ഗജവീരൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇന്നലെ ലഭിച്ചിരുന്നു. ആന ഉടമകളുടെ സമ്മർദ്ദത്തോടെയാണ് രാമനെ പൂരത്തിൽ പങ്കെടുപ്പിക്കാനുള്ള വഴിതുറന്നത്. വെറ്റിനറി ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം രാമചന്ദ്രനെ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു.