ആപ്പ്ജില്ല

ശിലാഫലകത്തിൽ ഭരണഘടനയുടെ ആമുഖം; കൗതുകമായി തൃത്താലയിലെ ബസ് കാത്തിരിപ്പുകേന്ദ്രം

തൃത്താല എംഎൽഎ വി ടി ബൽറാമിൻ്റെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച ബസ് സ്റ്റോപ്പാണ് വ്യത്യസ്തമാകുന്നത്. ഫേസ്ബുക്കിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ച് എംഎൽഎ രംഗത്തുവന്നത്.

Samayam Malayalam 21 Jan 2020, 4:57 pm
Samayam Malayalam Bus Stop



പാലക്കാട്: പാലക്കാട് ജില്ലയിലെ കൂറ്റനാട്-തൃത്താല റോഡിൽ പുതിയതായി നിര്‍മ്മിച്ച ബസ് കാത്തിരിപ്പുകേന്ദ്രം കൗതുകമാകുന്നു. തൃത്താല എംഎൽഎ വി ടി ബൽറാമിൻ്റെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച ബസ് കാത്തിരിപ്പുകേന്ദ്രമാണ് സമകാലിക സാഹചര്യങ്ങളുമായി കോര്‍ത്തിണക്കുമ്പോള്‍ വ്യത്യസ്തമാകുന്നത്.

Also Read: തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവ് പാര്‍ട്ടി ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ശിലാഫലകത്തിൽ വ്യക്തികളുടെ പേരിന് പകരം ഇന്ത്യൻ ഭരണഘടനയുടെ ആമുഖമാണ് സ്വർണ്ണ ലിപികളിൽ ആലേഖനം ചെയ്തിരിക്കുന്നത്. ബസ് കാത്തിരിപ്പുകേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം വി ടി ബൽറാം എംഎൽഎയാണ് ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.



Also Read: ഹരിപ്പാട് തെരുവ് നായ്ക്കളുടെ വിളയാട്ടം; ജാഗ്രതയിൽ ഇരുചക്രവാഹന യാത്രക്കാര്‍, അപകടം തുടര്‍ക്കഥ!

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതി ഭരണഘടന വിരുദ്ധമാണെന്ന് പ്രതിപക്ഷകക്ഷികള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഭരണഘടനയുടെ ആമുഖം വായിച്ചും പോസ്റ്ററുകളായി ഉയർത്തിയുമായിരുന്നു കോൺഗ്രസ് അടക്കമുള്ള കക്ഷികളുടെ പ്രതിഷേധം രാജ്യത്തുടനീളം അരങ്ങേറിയത്.

Also Read: റേഷൻ കാര്‍ഡിൽ 'എൻആര്‍സി'!! പട്ടാമ്പിയിൽ ഞെട്ടിത്തരിച്ച് ജനം, വലഞ്ഞ് സപ്ലൈ ഓഫീസര്‍!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്