ആപ്പ്ജില്ല

ഇ​ടി​മി​ന്ന​ൽ: കോ​ത​മം​ഗ​ല​ത്ത് യു​വ​തി​ക്ക് ഗു​രു​ത​രമായി പ​രി​ക്കേറ്റു; ഒ​രു വീട് ത​ക​ർ​ന്നു

രാത്രി ഏഴോടെ മ​ഴ​യ്ക്ക് മു​ൻ​പു​ണ്ടാ​യ ക​ന​ത്ത ഇ​ടി​മി​ന്ന​ലി​ലാ​ണ് ജിഷക്ക് പരിക്കേറ്റത്

TNN 13 May 2017, 11:19 am
കോതമംഗലം: കോതമംഗലത്ത് ഇടിമിന്നലേറ്റ് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു വീട് ഭാഗികമായി തകർന്നിട്ടുമുണ്ട്. കോഴിപ്പിളളി പാറയ്ക്കൽ ചാക്കോയുടെ മകൻ ജോബിൻസിന്‍റെ ഭാര്യ ജിഷ (32)ക്കാണ് ഇടിമിന്നലേറ്റ് പരിക്കേറ്റത്. ഇവരെ ആലുവ രാജഗിരി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
Samayam Malayalam thunder woman got burned in kothamangalam
ഇ​ടി​മി​ന്ന​ൽ: കോ​ത​മം​ഗ​ല​ത്ത് യു​വ​തി​ക്ക് ഗു​രു​ത​രമായി പ​രി​ക്കേറ്റു; ഒ​രു വീട് ത​ക​ർ​ന്നു


രാത്രി ഏഴോടെ മ​ഴ​യ്ക്ക് മു​ൻ​പു​ണ്ടാ​യ ക​ന​ത്ത ഇ​ടി​മി​ന്ന​ലി​ലാ​ണ് ജിഷക്ക് പരിക്കേറ്റത്. വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കു​ളി​മു​റി​യി​ൽ നിൽക്കുക​യി​രു​ന്ന ജി​ഷ​യുടെ കൈ​ക്ക് പൊ​ള്ള​ലും ത​ല​ക്ക് ക്ഷ​ത​വും സംഭവിച്ചിട്ടുണ്ട്. ശ​ബ്ദം കേ​ട്ട് വി​ട്ടു കാ​ർ ഓ​ടി​യെ​ത്തു​മ്പോ​ൾ ജി​ഷ അ​ബോ​ധാ​വ​സ്ഥ​യി​ൽ നിലത്ത് കിടക്കുകയായിരുന്നു. ഉ​ട​ൻ ത​ന്നെ കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ അ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഉടൻ വി​ദ​ഗ്ദ ചി​കി​ൽ​സ​ ലഭ്യമാക്കാനായി രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഇ​വ​രു​ടെ വീ​ടി​ന് തൊ​ട്ടു ചേ​ർ​ന്നു​ള്ള ച​മ്മ​ട്ടി മോ​ളേ​ൽ സ​ജി സ​ണ്ണി​യു​ടെ വീടും ഇ​ടി​മി​ന്ന​ലി​ൽ ത​ക​ർ​ന്നു. വീട്ടിലെ ഇ​ല​ക്ട്രോണിക്സ് ഉ​പ​ക​ര​ണ​ങ്ങ​ളും വൈദ്യുതി മീറ്ററും ഉ​ൾ​പ്പെ​ടെ പൊ​ട്ടി​ത്തെ​റി​ച്ച് വീട്ടിനുള്ളില്‍ നിന്നും വൻ തോതില്‍ പുക ഉയര്‍ന്നു. ഓ​ട് മേ​ഞ്ഞ വീ​ടിന്‍റെ മേ​ൽ​ക്കൂ​രയും ജ​ന​ൽ ഗ്ലാ​സുകളും ഏ​ക​ദേ​ശം പൂ​ർ​ണ്ണ​മാ​യി തകർന്നിട്ടുണ്ട്.​ ​വീ​ടി​ന്‍റെ ഭി​ത്തി​ക​ൾ​ക്കും വി​ള്ള​ൽ വീ​ണു. എന്നാല്‍ ആർക്കും പരിക്കേറ്റിട്ടില്ല. വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ബാ​ത്ത് റൂ​മും പൂര്‍ണമായും ത​ക​ർ​ന്നു. വീടി​ന് സ​മീ​പ​ത്ത് നി​ന്നി​രു​ന്ന തേ​ക്ക് മ​രത്തിനാണ് മിന്നല്‍ പൂര്‍ണമായുമേറ്റത്.

Thunder: woman got burned in Kothamangalam

Woman got burned in Kothamangalam yesterday due to Thunder, one home Crashed partially

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്