ആപ്പ്ജില്ല

മകള്‍ അന്യജാതിക്കാരനൊപ്പം പോയി; മാതാപിതാക്കള്‍ ജീവനൊടുക്കി

സംഭവം പൊള്ളാച്ചിയിൽ

Samayam Malayalam 14 Oct 2018, 11:17 pm
കോയമ്പത്തൂര്‍: മകള്‍ അന്യജാതിയിൽപ്പെട്ട കാമുകനോടൊപ്പം ഒളിച്ചോടിയതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ ജീവനൊടുക്കി. തമിഴ്നാാട്ടിലെ പൊള്ളാച്ചിയിലാണ് സംഭവമുണ്ടായത്.
Samayam Malayalam murder-7593


കോളേജിലെ സഹപാഠിയായ യുവാവുമായി പ്രണയത്തിലായിരുന്ന മകളോട് ബന്ധം ഉപേക്ഷിക്കാൻ ഇവര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം വൈകുന്നേരം കാമുകനൊപ്പം പോകുകയാണെന്ന് അറിയിച്ച് 24കാരിയായ മകള്‍ പോകുകയായിരുന്നു. ഇതോടെ, മാനസികമായി തളര്‍ന്ന മാതാപിതാക്കള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

ബന്ധുക്കള്‍ വിവരമറിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ബോധമറ്റ് തറയിൽ കിടക്കുകയായിരുന്നു ഇരുവരും. തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് പോകുന്ന വഴിയിൽ ഇരുവരും മരിക്കുകയായിരുന്നു. മകളുടെ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ വിവരം അറിയിക്കാൻ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്