ആപ്പ്ജില്ല

കെ സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഇന്ന് പരിഗണിക്കുന്ന കേസില്‍ ജാമ്യം ലഭിച്ചാല്‍ മാത്രമേ സുരേന്ദ്രന് പുറത്തിറങ്ങാന്‍ സാധിക്കുകയുള്ളു

Samayam Malayalam 6 Dec 2018, 6:49 am
കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി അറസ്റ്റിലായ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതിനാണ് അറസ്റ്റ് ചെയ്തതെന്നും ജാമ്യം അനുവദിക്കണെമന്നും ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും.
Samayam Malayalam K Surendran


ശബരിമലയില്‍ നവംബര്‍ ആറിനെത്തിയ 52 കാരിയായ സ്ത്രീയെയും ബന്ധുവിനെയും ആക്രമിച്ച സംഭവത്തിലാണ് സുരേന്ദ്രന്‍ ജയില്‍ കഴിയുന്നത്. ഇക്കാര്യം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മറ്റൊരു കേസില്‍ തനിക്ക് 15 ദിവസത്തിനുശേഷം ജാമ്യം കിട്ടിയിരുന്നു. അതിനുപിന്നാലെയാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് സുരേന്ദ്രന്‍റെ ആരോപണം.

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച കേസിലെ സുരേന്ദ്രന്‍റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. എന്നാല്‍ ഇന്ന് പരിഗണിക്കുന്ന കേസില്‍ ജാമ്യം ലഭിച്ചാല്‍ മാത്രമേ സുരേന്ദ്രന് പുറത്തിറങ്ങാന്‍ സാധിക്കുകയുള്ളു.

അതേസമയം ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ സെക്രട്ടേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. കെസുരേന്ദ്രന് എതിരായ കേസുകള്‍ പിന്‍വലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. 15 ദിവസത്തിനുള്ളില്‍ ഇവ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് എ എന്‍ രാധാകൃഷ്ണന്‍ ഐക്യദാര്‍ഢ്യവുമായി ബിജെപി ദേശീയ രാജ ഇന്ന് സമരപന്തലില്‍ എത്തും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്