ആപ്പ്ജില്ല

വീണ്ടും ഫോൺ വേട്ട; കണ്ണൂര്‍ ജയിലിൽ കുഴിച്ചിട്ട ആറ് ഫോണുകൾ പിടിച്ചെടുത്തു

ശനിയാഴ്ച ജയിൽ മേധാവി ഋഷിരാജ് സിങാണ് റെയ്ഡിന് തുടക്കം കുറിച്ചത്. ഒൻപത് ദിവസത്തിനിടെ പിടികൂടിയ ഫോണുകളുടെ എണ്ണം 27 ആയി. രാഷ്ട്രീയ സംഘര്‍ഷങ്ങളിൽ അറസ്റ്റിലായ തടവുകാരുള്ള ബ്ലോക്കിൽ നിന്നാണ് ഫോൺ പിടിച്ചെടുത്തത്.

Samayam Malayalam 25 Jun 2019, 10:01 pm
കണ്ണൂര്‍: കണ്ണൂര്‍ സെൻട്രെൽ ജയിലിൽ വീണ്ടും ഫോൺ വേട്ട. ഇന്ന് നടന്ന റെയ്‍ഡിൽ ജയിൽ വളപ്പിൽ കുഴിച്ചിട്ട ആറ് ഫോണുകള്‍ കൂടി പിടിച്ചെടുത്തു. കഞ്ചാവ്, പവര്‍ബാങ്ക്, ഇയര്‍ഫോൺ എന്നിവയും ജയിലിൽ നിന്ന് കണ്ടെടുത്തു. അതേസമയം ഒൻപത് ദിവസത്തിനിടെ പിടികൂടിയ ഫോണുകളുടെ എണ്ണം 27 ആയി.
Samayam Malayalam Kannur Central Prison


രാഷ്ട്രീയ സംഘര്‍ഷങ്ങളിൽ അറസ്റ്റിലായ തടവുകാരുള്ള നാല് ബ്ലോക്കുകളുടെ മുന്നിൽ നിന്നാണ് ഫോണുകള്‍ പിടിച്ചത്. സിപിഎം, ബിജെപി, എസ്‍ഡിപിഐ പ്രവര്‍ത്തകരാണ് തടവുകാര്‍. നാല് ദിവസമായി ജയിലിൽ റെയ്‍ഡ് തുടരുകയാണ്. ഇന്നലെ ജയിൽ സൂപ്രണ്ട് ടി ബാബു രാജിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 10 മൊബൈൽ ഫോണുകള്‍, നാല് പവര്‍ബാങ്ക്, പുകയില ഉത്പന്നങ്ങള്‍ എന്നിവ പിടികൂടിയിരുന്നു.

ശനിയാഴ്ച ജയിൽ മേധാവി ഋഷിരാജ് സിങാണ് റെയ്ഡിന് തുടക്കം കുറിച്ചത്. മൂന്ന് മൊബൈൽ ഫോണുകള്‍, ചാര്‍ജറുകള്‍, സിം കാര്‍ഡ്, കഞ്ചാവ് തുടങ്ങിയവ ഋഷിരാജ് സിങ് പിടിച്ചെടുത്തിരുന്നു. ഞായറാഴ്ച സെൻട്രെൽ ജയിൽ സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ നാല് മൊബൈൽ ഫോണുകള്‍, ചാര്‍ജര്‍,പുകയില ഉത്പന്നങ്ങള്‍ എന്നിവ കണ്ടെത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്