ആപ്പ്ജില്ല

അനധികൃത സ്വത്ത് സമ്പാദനം: ടോം ജോസിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

രണ്ട് കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ ടോം ജോസിനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്.

TNN 5 Jan 2017, 6:35 pm
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അഡീ.ചീഫ് സെക്രട്ടറി ടോം ജോസിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് ചോദ്യം ചെയ്യലിനായി ടോം ജോസിനെ വിളിപ്പിച്ചത്. രണ്ട് കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ ടോം ജോസിനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്.
Samayam Malayalam tom jones being questioned by vigilence
അനധികൃത സ്വത്ത് സമ്പാദനം: ടോം ജോസിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു


കൊച്ചിയിലെ വിജിലൻസ് ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. 2010 ല്‍ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്ത് ടോം ജോസ് മഹാരാഷ്ട്രയില്‍ 48 ഏക്കര്‍ ഭൂമി വാങ്ങിയിരുന്നു. സര്‍ക്കാരിനെ അറിയിക്കാതെ എസ്റ്റേറ്റ് വാങ്ങിയതിന് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസില്‍നിന്ന് വിശദീകരണം തേടിയിരുന്നു.ടോം ജോസിന്റെ 2010-16 കാലയളവിലെ സമ്പാദ്യമാണ് വിജിലന്‍സ് പരിശോധിച്ചു. ഇക്കാലയളവില്‍ അദ്ദേഹം 2.39 കോടിയുടെ സ്വത്ത് സമ്പാദിച്ചതായും 72.2 ലക്ഷം രൂപ ചെലവഴിച്ചതായും വിജിലന്‍സേ കോടതിയെ ബോധിപ്പിച്ചിരുന്നു.

Tom Jones being questioned:

Vigilance questions bureaucrat Tom Jose.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്