ആപ്പ്ജില്ല

ആനയെ ആക്രമിച്ച കേസ്: യുവാക്കള്‍ കീഴടങ്ങി

കാടിനുള്ളിലെ റോഡരികിലൂടെ പോവുകയായിരുന്ന പിടിയാനയെയും ആനക്കുട്ടിയെയും കല്ലെറിഞ്ഞ കേസില്‍ യുവാക്കള്‍ കീഴടങ്ങി

TNN 29 Mar 2016, 1:04 pm
വയനാട്: കാടിനുള്ളിലെ റോഡരികിലൂടെ പോവുകയായിരുന്ന പിടിയാനയെയും ആനക്കുട്ടിയെയും കല്ലെറിഞ്ഞ കേസില്‍ യുവാക്കള്‍ കീഴടങ്ങി. മേപ്പാടി സ്വദേശികളായ റിയാസ്, ഷമല്‍ ഹാഷിം, എം. ഷമീര്‍, അബ്ദുള്‍ റസാഖ് എന്നിവരാണ് കീഴടങ്ങിയത്. മെസൂര്‍- വയനാട് റൂട്ടില്‍ മുത്തങ്ങ ചെക്പോസ്റ്റിനടുത്ത് റോഡരികിലൂടെ പോവുകയായിരുന്ന ആനയെയും ആനക്കുട്ടിയെയും ഇവർ കല്ലെറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ അടക്കം വൈറല്‍ ആയിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ യുവാക്കള്‍ ചെയ്ത ഈ ക്രൂരത മറ്റൊരു കാറിലെ യാത്രക്കാരാണ് വീഡിയോയില്‍ പകര്‍ത്തിയത്.
Samayam Malayalam torturing elephnat culprits surrenederd
ആനയെ ആക്രമിച്ച കേസ്: യുവാക്കള്‍ കീഴടങ്ങി


വീഡിയോ ശ്രദ്ധയില്‍ പെട്ടതോടെ യുവാക്കളുടെ കാറിന്‍റെ നമ്പര്‍ പിന്തുടര്‍ന്ന് അതിന്‍റെ വിശദാംശങ്ങള്‍ പോലും ഫെയ്സ്ബുക്കില്‍ പലരും പങ്കു വെച്ചിരുന്നു. ഇത്രയ്ക്ക് കണ്ണില്‍ച്ചോരയില്ലാത്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരേണ്ട ഉത്തരവാദിത്തം സോഷ്യല്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ യുവാക്കള്‍ക്ക് കീഴടങ്ങാതെ വഴിയില്ലെന്നായി.

വയനാട് വന്യജീവി സങ്കേതത്തിനരികിലൂടെ കടന്നു പോകുന്ന ദേശീയപാതയുടെ അരികില്‍ വെച്ചാണ് യുവാക്കള്‍ ആനയെ ഉപദ്രവിച്ചത്.

*ആനയ്ക്കെതിരെ ക്രൂരത: യുവാക്കളെ തെരഞ്ഞ് സോഷ്യൽ മീഡിയ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്