ആപ്പ്ജില്ല

കേരളത്തിൽ നിന്നും അസമിലെത്തി കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

റംസാനും നിയമസഭാ തെരഞ്ഞെടുപ്പിനും മുമ്പ് ഇതര സംസ്ഥാന തൊഴിലാളികളുമായി അസമിലെത്തിയതായിരുന്നു യുവാവ്. നേരത്തെ അസമിൽ കുടുങ്ങിയ ബസിലെ ജീവനക്കാരൻ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു.

Samayam Malayalam 15 Jun 2021, 10:02 pm

ഹൈലൈറ്റ്:

  • റംസാന് മുന്നോടിയായി അസമിലെത്തിയതായിരുന്നു
  • മടങ്ങി വരാൻ 70000 രൂപയോളം വേണ്ടിയിരുന്നു
  • അസമിൽ കുടുങ്ങിയ ബസിലെ ജീവനക്കാർ ദുരിതം അനുഭവിക്കുകയാണ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam abhijith
മരിച്ച അഭിജിത്ത്
കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളുമായി കേരളത്തിൽ നിന്നും അസമിലെത്തി കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്താണ് അസമിലെ നഗോറയിൽ ആത്മഹത്യ ചെയ്തത്.
റംസാനും നിയമസഭാ തെരഞ്ഞെടുപ്പിനും മുമ്പ് ഇതര സംസ്ഥാന തൊഴിലാളികളുമായി അസമിലെത്തിയതായിരുന്നു അഭിജിത്ത്. അസമിലെത്തിയ തൊഴിലാളികൾ കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മടങ്ങി വരാൻ മടിച്ചതോടെയാണ് അഭിജിത്ത് അടക്കമുള്ള തൊഴിലാളികൾ കുടുങ്ങിയത്.

നേരത്തെ അസമിൽ കുടുങ്ങിയ ബസിലെ ജീവനക്കാരൻ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു ജീവനക്കാരന്റെ ആത്മഹത്യ. അസമിൽ നിന്നും കേരളത്തിലേക്കുള്ള മടക്കത്തിന് ഒരു ബസിനു മാത്രം 70000 രൂപയോളമാണ് ചെലവഴിക്കേണ്ടത്. അസമിലേക്ക് ഇവരെ അയച്ച ഏജന്റുമാരും ബസ് ഉടമകളും ഇവരെ തിരികെ കൊണ്ടുവരാൻ കാര്യമായ ഇടപെടൽ നടത്തിയിരുന്നില്ലെന്നാണ് ഏഷ്യാനെറ്റ് റിപ്പോ‍ര്‍ട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്