ആപ്പ്ജില്ല

പാര്‍ട്ടി പ്രവര്‍ത്തകരുടെ ഗുണ്ടാപ്രവര്‍ത്തനം അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി

നാട്ടിൽ സമാധാന അന്തരീക്ഷം നിലനിർത്താനാണ് സർക്കാരിന്‍റെ ലക്ഷ്യം. ഗുണ്ടായിസം തടയാനുള്ള കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി

TNN 30 Oct 2016, 12:53 pm
ഒരു തരത്തിലുളള ഗുണ്ടാപ്രവര്‍ത്തനവും പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് അനുവദിക്കില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരായ നടപടികളെക്കുറിച്ച് പറയേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതു തന്നെയാണ് വിഷയത്തിൽ സംസ്ഥാന സര്‍ക്കാറിന്‍റെ നിലപാടെന്നും മന്ത്രി ടിപി രാമകൃഷ്ണന്‍ പാലക്കാട് വെച്ച് പറഞ്ഞു.
Samayam Malayalam tp ramakrishnan on sakeer hussain
പാര്‍ട്ടി പ്രവര്‍ത്തകരുടെ ഗുണ്ടാപ്രവര്‍ത്തനം അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി


നാട്ടിൽ സമാധാന അന്തരീക്ഷം നിലനിർത്താനാണ് സർക്കാരിന്‍റെ ലക്ഷ്യം. ഗുണ്ടായിസം തടയാനുള്ള കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കളമശേരിയിലെ സി.പി.എം നേതാവ് സക്കീര്‍ ഹുസൈനെതിരെ നടപടി വേണമോയെന്ന് പാർട്ടി പറയുമെന്നും ടി.പി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സി.പി.എം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സംസ്ഥാനം വിട്ടതായാണ് പോലീസ് കണക്കാക്കുന്നത്. കണ്ണൂരില്‍ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ ശനിയാഴ്‍‍ച കുടകിലേക്ക് കടന്നതായാണ് സൂചന. സക്കീറിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനും പോലീസ് ധാരണയിലെത്തി.

ഇതിനിടെ ശനിയാഴ്ച എറണാകുളം ജില്ലാ കോടതിയില്‍ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി തിങ്കളാഴ്‍‍ചത്തേക്ക് മാറ്റി. ഇതോടെയാണ് സക്കീര്‍ കേരളം വിട്ടതെന്നാണ് പോലീസ് നിഗമനം.

TP Ramakrishnan on Sakeer Hussain

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്