ആപ്പ്ജില്ല

ജീവനക്കാർ വീട്ടിലിരുന്നു; പണിമുടക്ക് പൂർണം

സര്‍ക്കാര്‍ ഓഫീസുകളില്‍ ഭൂരിഭാഗം ജീവനക്കാര്‍ ഹാജരായില്ല, സംയുക്ത തൊഴിലാളി യൂണിയനുകള്‍ നടത്തിയ പണിമുടക്ക് പൂര്‍ണം

Samayam Malayalam 2 Apr 2018, 6:42 pm
കൊച്ചി : സ്ഥിരം തൊഴിലുകള്‍ ഇല്ലാതാക്കുമെന്ന് കരുതുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന് എതിരെ കേരളത്തിലെ സംയുക്ത തൊഴിലാളി യൂണിയനുകള്‍ നടത്തിയ പണിമുടക്ക് പൂര്‍ണം. മോട്ടോര്‍ വാഹനങ്ങളും, സ്വകാര്യ ബസുകള്‍ക്കുമൊപ്പം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കെ.എസ്‍.ആര്‍.ടി.സി ബസുകളും പണിമുടക്കി. വ്യാപാരി വ്യവസായികളും പണിമുടക്കിന്‍റെ ഭാഗമായതോടെ ഹര്‍ത്താലിന് സമാനമായ അന്തരീക്ഷമായിരുന്നു തിങ്കളാഴ്‍ച്ച കേരളത്തിൽ. ഈസ്റ്റര്‍ അവധിക്ക് തൊട്ടടുത്ത ദിവസമായതിനാലും മുന്‍കൂട്ടി പണിമുടക്ക് പ്രഖ്യാപിച്ചതുകൊണ്ടും കൂടുതല്‍പേരും അവധിയെടുത്തു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിന് തടസമില്ലായിരുന്നു. സ്കൂളുകളും കോളേജുകളും അടഞ്ഞുകിടന്നു.
Samayam Malayalam strike-711555


റയില്‍വേസ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും യാത്രക്കാര്‍ വലഞ്ഞു. കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. സ്വകാര്യവാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. റയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍‍ഡുകളിലും യാത്രക്കാര്‍ വാഹനങ്ങള്‍ കിട്ടാതെ ദുരിതത്തിലായി. തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ രോഗികളുള്‍പ്പെടെയുള്ളവര്‍ക്ക് പോലീസ് യാത്രാസൗകര്യമൊരുക്കി. ചിലയിടങ്ങളില്‍ സന്നദ്ധസംഘടനകളും സമാന്തര സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഭൂരിഭാഗം ജീവനക്കാര്‍ ഹാജരായില്ല. ഓഫീസുകളില്‍ ഹാജര്‍നില ഏറെകുറെ കുറവായിരുന്നു. ഇവരുടെ ഹാജർ ശതമാനം സംബന്ധിച്ച് വ്യക്തമായ ചിത്രം ചൊവ്വാഴ്ചയോടെ അറിവാകും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്