ആപ്പ്ജില്ല

കോട്ടയത്ത് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു

വേഗത നിയന്ത്രിച്ച് കൊണ്ടാണ് ട്രെയിനുകൾ കടത്തി വിടുന്നത്

Samayam Malayalam 17 Jul 2018, 8:09 pm
കോട്ടയം: ജില്ലയിൽ കനത്ത മഴ കാരണം താൽക്കാലികമായി നിർത്തി വെച്ചിരുന്ന ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. വേഗത നിയന്ത്രിച്ച് കൊണ്ടാണ് ട്രെയിനുകൾ കടത്തി വിടുന്നത്. നേരത്തെ മീനച്ചിലാറിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ട്രെയിൻ ഗതാഗതം നിർത്തി വെച്ചിരുന്നത്.
Samayam Malayalam pic (1)


കോട്ടയം- ഏറ്റുമാനൂര്‍ റൂട്ടിലെ മൂന്നു റെയില്‍വേ പാലങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഗതാഗതം നിര്‍ത്തി വെച്ചിരുന്നത്. സാഹചര്യം വിലയിരുത്താന്‍ റെയില്‍വേയുടെ അടിയന്തിര യോഗം ചേർന്നു. സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ പലയിടത്തും റെയിൽ ഗതാഗതം താറുമാറായിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്