ആപ്പ്ജില്ല

പാളങ്ങള്‍ വെള്ളത്തിൽ മുങ്ങി; തീവണ്ടി ഗതാഗതം താറുമാറായി, നിയന്ത്രണം തുടരും

കൊച്ചിയിൽ പാളത്തിൽ വെള്ളം കയറിയതോടെ ട്രെയിൻ ഗതാഗതം താറുമാറായി. ഇതുവരെ 12 പാസഞ്ചറുകളും നാല് എക്സ്പ്രസുകളും റദ്ദാക്കുകയും 26 തീവണ്ടികളും ഭാഗികമായി റദ്ദാക്കുകയും ചെയ്തു. ​​

Samayam Malayalam 22 Oct 2019, 9:39 am

ഹൈലൈറ്റ്:

  • സൗത്ത് സ്റ്റേഷനിൽ പ്ലാറ്റ് ഫോം വെള്ളത്തിൽ മുങ്ങി.
  • ഇന്നും നിയന്ത്രണം തുടരും.
  • റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങൾ അറിയാം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Train
കൊച്ചി: കനത്ത മഴയിൽ പാളങ്ങള്‍ വെള്ളത്തിൽ മുങ്ങിയതോടെ നഗരത്തിലെ തീവണ്ടി ഗതാഗതം താറുമാറായി. ഇതുവരെ 12 പാസഞ്ചറുകളും നാല് എക്സ്പ്രസുകളും റദ്ദാക്കുകയും 26 തീവണ്ടികളും ഭാഗികമായി റദ്ദാക്കുകയും ചെയ്തു. ഇന്നും നിയന്ത്രണം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
എറണാകുളത്തെ സൗത്ത് സ്റ്റേഷനിൽ പ്ലാറ്റ് ഫോം വെള്ളത്തിൽ മുങ്ങി. നോര്‍ത്തിൽ വെള്ളം കയറി ഓട്ടോമാറ്റിക് സിഗ്നലുകള്‍ തകരാറിലായതോടെ രാവിലെ ആറുമുതൽ തീവണ്ടി ഗതാഗതം താറുമായി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സൗത്ത് സ്റ്റേഷൻ ഭാഗികമായി പ്രവര്‍ത്തനക്ഷമമായത്.

റദ്ദാക്കിയ ട്രെയിനുകൾ
  • കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് (12081
  • ബെംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി
  • ഗുരുവായൂര്‍-പുനലൂര്‍ (56365)
  • പുനലൂര്‍-ഗുരുവായൂര്‍ (56366)
  • ഷൊര്‍ണൂര്‍-എറണാകുളം (56361)
  • എറണാകുളം-ആലപ്പുഴ (56379)
  • കായംകുളം-എറണാകുളം (56380)
  • കൊല്ലം-കോട്ടയം (56394)
  • കോട്ടയം-കൊല്ലം (56393

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്