Please enable javascript.Trains Delayed In Ernakulam,വൈദ്യുതി തകരാർ; എറണാകുളത്ത് നിരവധി ട്രെയിനുകൾ പിടിച്ചിട്ടു, ജനശതാബ്ദി സർവീസ് ആരംഭിച്ചു - trains delayed in ernakulam for electricity issue - Samayam Malayalam

വൈദ്യുതി തകരാർ; എറണാകുളത്ത് നിരവധി ട്രെയിനുകൾ പിടിച്ചിട്ടു, ജനശതാബ്ദി സർവീസ് ആരംഭിച്ചു

Edited byജിബിൻ ജോർജ് | Samayam Malayalam 8 May 2024, 10:17 pm
Subscribe

വൈദ്യുതി തകരാറിനെത്തുടർന്ന് എറണാകുളത്ത് നിരവധി ട്രെയിനുകൾ പിടിച്ചിട്ട നിലയിൽ. ആലുവയ്ക്കും എറണാകുളത്തിനും ഇടയിലാണ് പാസഞ്ചർ ട്രെയിനുകൾ ഉൾപ്പെടെ പിടിച്ചിട്ടിരിക്കുന്നത്.

ഹൈലൈറ്റ്:

  • വൈദ്യുതി തകരാറിനെത്തുടർന്ന് എറണാകുളത്ത് ട്രെയിനുകൾ പിടിച്ചിട്ട നിലയിൽ.
  • ആലുവയ്ക്കും എറണാകുളത്തിനും ഇടയിലാണ് ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നത്.
  • ഡീസൽ എഞ്ചിൻ എത്തിച്ച് ജനശതാബ്ദി സർവീസ് പുനരാരംഭിച്ചു.
trains delayed
പ്രതീകാത്മക ചിത്രം. Photo: pexels
കൊച്ചി: വൈദ്യുതി തകരാറിനെത്തുടർന്ന് എറണാകുളത്ത് ട്രെയിനുകൾ പിടിച്ചിട്ട നിലയിൽ. ആലുവയ്ക്കും എറണാകുളത്തിനും ഇടയിലാണ് ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നത്. തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി, നിലമ്പൂർ - കോട്ടയം പാസഞ്ചർ ഉൾപ്പെടെയുള്ള ട്രെയിനുകൾ പിടിച്ചിട്ടത്. ഡീസൽ എഞ്ചിൻ എത്തിച്ച് ജനശതാബ്ദി സർവീസ് പുനരാരംഭിച്ചു.
ഇനി പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം, എങ്ങനെ? തീയതിയും വിവരങ്ങളുമറിയാം, ക്ലാസ് ജൂൺ 24 മുതൽ
ബുധനാഴ്ച വൈകിട്ട് 6.30 ഓടെയാണ് ട്രെയിനുകൾ തടഞ്ഞിടാൻ ആരംഭിച്ചത്. രണ്ട് മണിക്കൂറുലധികം നേരമായി ട്രെയിനുകൾ പിടിച്ചിട്ട നിലയിലാണ്. വൈദ്യുതി തകരാർ പരിഹരിക്കാൻ കഴിയാത്തതിനാൽ ഡീസൽ എഞ്ചിൻ്റെ സഹായത്തോടെ ട്രെയിനുകളുടെ യാത്ര പുനരാരംഭിക്കാനുള്ള ശ്രമമാണ് തുടരുന്നത്. ഡീസൽ എഞ്ചിൻ ഘടിപ്പിച്ച് ജനശതാബ്ദി ട്രെയിൻ്റെ സർവീസ് പുനരാംഭിച്ചു.


ഇടപ്പള്ളി കളമശേരിക്കടുത്ത് മരം വീണ് വൈദ്യുതി ലൈനിൻ്റെ പ്രവർത്തനം നിലച്ചതോടെയാണ് ട്രെയിനുകൾ പിടിച്ചിടേണ്ടിവന്നതെന്നാണ് റിപ്പോർട്ട്. ഡീസൽ എഞ്ചിൻ ഘടിപ്പിച്ച് ജനശതാബ്ദി ട്രെയിൻ യാത്ര ആരംഭിച്ചെങ്കിലും മറ്റ് ട്രെയിനുകൾ എങ്ങനെ സർവീസ് പുനരാരംഭിക്കുമെന്ന കാര്യത്തിൽ അധികൃതർ വിശദീകരണം നൽകിയിട്ടില്ല. പ്രശ്നം പരിഹരിക്കാനായില്ലെങ്കിൽ എറണാകുളത്തെക്ക് എത്തുന്ന മറ്റ് ട്രെയിനുകളും വൈകാനും പലയിടത്തും പിടിച്ചിടാനുമുള്ള സാധ്യതയുണ്ട്.

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ കെപി യോഹന്നാൻ അന്തരിച്ചു; അനുശോചിച്ച് രാഷ്ട്രീയ നേതൃത്വം
വൈദ്യുതി തകരാർ ഉടൻ പരിഹരിക്കാൻ സാധിക്കില്ലെന്ന സൂചനയാണ് റെയിൽവേ നൽകുന്നത്. പല ട്രെയിനുകളും പലയിടത്തായി പിടിച്ചിട്ടതായി റിപ്പോർട്ടുകളുണ്ട്. ഏറെനേരം ട്രെയിനിനുള്ളിൽ ഇരിക്കേണ്ടിവന്നതിനാൽ യാത്രക്കാരിൽ പലരും പുറത്തിറങ്ങി. കനത്ത ചൂട് മൂലമാണ് ആളുകൾ ട്രെയിനിൽ നിന്നും പുറത്തിറങ്ങിയത്. ഭക്ഷണവും വെള്ളവും ലഭ്യമല്ലാത്ത സാഹചര്യവുമുണ്ട്. കൊച്ചിയിൽ ബുധനാഴ്ച വൈകിട്ട് ശക്തമായ മഴ ലഭിച്ചിരുന്നു. ചിലയിടങ്ങളിൽ കാറ്റും അനുഭവപ്പെട്ടു.
ജിബിൻ ജോർജ്
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ