ആപ്പ്ജില്ല

ചാലക്കുടിയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

ഒറ്റ ട്രാക്കിലൂടെ മാത്രമാണ് ട്രെയിന്‍ കടത്തിവിടുന്നത്

Samayam Malayalam 3 Oct 2018, 11:36 pm
തൃശ്ശൂര്‍: കനത്ത മഴയിലും വെള്ളപ്പാച്ചിലിലും ചാലക്കുടിയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ചാലക്കുടി പുഴയ്ക്ക് കുറുകെയായുള്ള റെയില്‍വെ ട്രാക്കിന് താഴെ മണ്ണിടിഞ്ഞതുമൂലമാണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്. ഇപ്പോള്‍ ഒറ്റ ട്രാക്കിലൂടെ മാത്രമാണ് ട്രെയിന്‍ കടത്തിവിടുന്നത്. ജനശതാബ്ദി , ആലപ്പി എക്‌സ്പ്രസ്, ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയുമാണ്.
Samayam Malayalam train


ഒറ്റ ട്രാക്കിലൂടെ ആയതിനാല്‍ മറ്റ് ട്രെയിനുകളും വൈകിയോടാനാണ് സാധ്യത. ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുള്ളതായി റയിൽവേ അധികൃതർ അറിയിച്ചു..കഴിഞ്ഞ ദിവസവും കനത്ത മഴയിലും ചുഴലികാറ്റിലും ചാലക്കുടിയില്‍ ഏറെ നാശനഷ്ടങ്ങളുണ്ടായിരുന്നതാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്