ആപ്പ്ജില്ല

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ നാലംഗ ട്രാന്‍സ്‍ജെന്‍ഡര്‍ സംഘം

പമ്പയിലേക്ക് നേരിട്ടെത്തുന്ന ബസുകളില്‍ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്

Samayam Malayalam 15 Dec 2018, 10:58 pm
പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ നാലംഗ ട്രാന്‍ജെന്‍ഡര്‍ സംഘം നാളെ എത്തും. സുരക്ഷ ആവശ്യപ്പെട്ട് പത്തനംതിട്ട കളക്ടര്‍ക്ക് കത്ത് നല്‍കിയതായാണ് വിവരം.
Samayam Malayalam Sabarimala


എറണാകുളം, കോട്ടയം, കൊല്ലം ജില്ലയില്‍ നിന്നുള്ള ട്രാന്‍ജെന്‍ഡേഴ്സാണ് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തുന്നത് എന്നാണ് സൂചന. ഇവര്‍ വ്രതാനുഷ്ടാനം പാലിച്ചാണ് ശബരിമലയിലേക്ക് എത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം സന്നിധാനത്തെ ബാരിക്കേഡുകള്‍ പോലീസ് ഭാഗികമായി നീക്കി. വാവരു നടക്കു മുന്നിലെയും വടക്കേ നടക്കു സമീപത്തെയും ബാരിക്കേഡുകളാണ് ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ബാരിക്കേഡുകള്‍ മാറ്റിയിരിക്കുന്നത്. യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന സൂചനയെ തുടര്‍ന്ന് പമ്പയിലേക്ക് നേരിട്ടെത്തുന്ന ബസുകളില്‍ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്