ആപ്പ്ജില്ല

ചികിത്സ നിഷേധിച്ചത് മുരുകൻ തമിഴ്‌നാട്ടുകാരനായതിനാൽ

എന്നാൽ രണ്ടു മണിക്കൂറോളം കാത്ത് നിന്നിട്ടും വെന്‍റിലേറ്റര്‍ നൽകിയില്ലെന്നും രാഹുൽ തുറന്ന് പറഞ്ഞു

TNN 13 Aug 2017, 12:22 pm
കൊല്ലം: മുരുകൻ തമിഴ്‌നാട്ടുകാരനാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് ചികിത്സ നിഷേധിക്കപ്പെട്ടതെന്ന് വെളിപ്പെടുത്തൽ. ആംബുലൻസ് ഉടമയായ രാഹുൽ ആണ് കൂടുതൽ വെളിപ്പെടുത്തിയിരിക്കുന്നത്. മുരുകനെ എത്തിച്ച ആശുപത്രിയിൽ പോർട്ടബിൾ വെന്‍റിലേറ്റര്‍ സൗകര്യം ഉണ്ടായിരുന്നിട്ടും നിഷേധിച്ചുവെന്ന് രാഹുൽ വെളിപ്പെടുത്തി.
Samayam Malayalam treatment denied for murukan since he was a tamilian says rahul
ചികിത്സ നിഷേധിച്ചത് മുരുകൻ തമിഴ്‌നാട്ടുകാരനായതിനാൽ


കൂട്ടിരുപ്പുകാരില്ലെന്ന് പറഞ്ഞ് ഡോക്ടർ ചികിത്സ നിഷേധിക്കുന്നു എന്ന് പറഞ്ഞ് ആംബുലൻസ് ഡ്രൈവർ തന്നെ വിളിച്ചിരുന്നുവെന്ന് രാഹുൽ പറഞ്ഞു. തുടർന്ന് രാഹുൽ ആശുപത്രിയിലെത്തി ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ടു. പുറത്തേക്ക് വന്ന ഡോക്ടർ ബിലാൽ രോഗിക്ക് കൂട്ടിരുപ്പുകാരുണ്ടോ എന്നന്വേഷിച്ചെന്നും ആരുമില്ല തമിഴ്‌നാട് സ്വദേശിയാണെന്ന് പറഞ്ഞപ്പോൾ വെന്‍റിലേറ്റര്‍ നൽകാൻ വിസമ്മതിച്ചതെന്നും രാഹുൽ വെളിപ്പെടുത്തി.

രണ്ടു ലക്ഷത്തോളം രൂപ ചെലവിൽ മുരുകന് അടിയന്തരമായി ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നെങ്കിലും അതും ആശുപത്രി അധികൃതർ നിഷേധിച്ചു. വെന്‍റിലേറ്റര്‍ ലഭിക്കുമെന്ന് ഉറപ്പു ലഭിച്ച ശേഷമാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിയതെന്നും രാഹുൽ പറയുന്നു. എന്നാൽ രണ്ടു മണിക്കൂറോളം കാത്ത് നിന്നിട്ടും വെന്‍റിലേറ്റര്‍ നൽകിയില്ലെന്നും രാഹുൽ തുറന്ന് പറഞ്ഞു. നേരത്തെ ഡോക്ടർ ബിലാൽ നടത്തിയ വെളിപ്പെടുത്തലുകൾക്ക് വിപരീതമാണ് ഇപ്പോൾ വന്നിരിക്കുന്ന വെളിപ്പെടുത്തലുകൾ.

Treatment denied for Murukan since he was a tamilian, says Rahul

Ambulance owner Rahul opened up on how Murukan died

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്