തൃശൂർ: ഇന്ത്യയിൽ നിന്ന് പോകണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സ്ത്രീക്കെതിരെ മണ്ണുത്തിയിൽ ആക്രമണം. ജമീല എന്ന സ്ത്രീയെ നടക്കാൻ ഇറങ്ങിയപ്പോഴാണ് ബാബു എന്ന വ്യക്തി ആക്രമിച്ചത്. ജമീലയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also Read: രാസവസ്തു ഉപയോഗിച്ച് മരങ്ങൾ ഉണക്കി: സ്ഥലം ഉടമ അറസ്റ്റിൽ
ഈ നാട്ടിൽ നിന്ന് പോകണമെന്ന് ആവശ്യപ്പെട്ടാണ് തന്നെ ബാബു ആക്രമിച്ചതെന്ന് ജമീല പറഞ്ഞതായി മീഡിയ വൺ ചാനൽ റിപ്പോർട്ട് ചെയ്തു. ഇന്നലെ രാവിലെയായിരുന്നു ആക്രമണം നടന്നത്. ജമീല പിന്നീട് മണ്ണുത്തി പോലീസിൽ പരാതി നൽകി. ജമീലയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് ഫയൽ ചെയ്തു.
Also Read: എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം, 1053 പേര് നിരീക്ഷണത്തില്‍; ആദ്യ പരിശോധനാ കേന്ദ്രം ആലപ്പുഴയില്‍
ബാബു ബിജെപി പ്രവർത്തകനാണെന്ന് പ്രദേശവാസികൾ പറഞ്ഞു. മദ്രസയിലേക്ക് പോയ കുട്ടികളെ ഇയാൾ വളർത്തുനായയെ കൊണ്ട് ആക്രമിപ്പിക്കാൻ ശ്രമിച്ചതായും പ്രദേശവാസികൾ പറഞ്ഞു. ഇവിടെ നിങ്ങൾക്ക് വീടും നാടുമില്ല എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു ബാബുവിന്റെ ആക്രമണം. ബാബുവിനെ പോലീസ് മാനസിക രോഗിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ജമീലയുടെ ബന്ധുക്കൾ ആരോപിച്ചു.