ആപ്പ്ജില്ല

കട്ടപ്പനയിൽ എസ്‌ഐ മരിച്ച നിലയിൽ; ആത്മഹത്യ എന്ന് നിഗമനം

അനിൽകുമാറിനെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം ചെയ്യാനായി കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് അനിൽകുമാറിന്റെ മൃതദേഹം മാറ്റി. അനിൽകുമാർ മരിച്ചതിന്റെ കാരണം ഇത് വരെ വ്യക്തമായിട്ടില്ല .

Samayam Malayalam 4 Dec 2019, 4:07 pm
തൃശൂർ: പോലീസ് അക്കാദമിയിലെ എസ്‌ഐയെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ പോലീസ് അക്കാദമിയിലെ എസ്‌ഐയെയാണ് സ്വദേശമായ കട്ടപ്പനയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്‌ഐയുടേത് ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Samayam Malayalam death


വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലാണ് അനിൽകുമാറിനെ കട്ടപ്പനയിലെ വീട്ടുവളപ്പിൽ കണ്ടെത്തിയത്. അനിൽകുമാർ ആത്‍മഹത്യ ചെയ്യാൻ ഉണ്ടായ കാരണം ഇത് വരെ വ്യക്തമായിട്ടില്ല. തൃശൂർ പോലീസ് അക്കാദമിയിലെ കാന്റീൻ ചുമതല അനിൽകുമാറിനായിരുന്നു. കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് അനിൽകുമാറിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്