ആപ്പ്ജില്ല

തിരൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Samayam Malayalam 10 May 2018, 8:41 am
തിരൂർ: പറവണ്ണയിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. സൗഫീർ, അഹ്‌സാഹ് എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Samayam Malayalam murder


പത്തോളം ആളുകൾ അടങ്ങുന്ന സംഘമാണ് ഇരുവരെയും വെട്ടിയത്. രാത്രി ഒമ്പതോടെ നടന്ന ആക്രമണത്തിൽ ഇരുവരുടെയും കാലുകൾക്കും കൈകൾക്കുമാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം നടന്നത്.

രണ്ടാഴ്‌ച മുൻപ് ലീഗ് പ്രവർത്തകർക്ക് ഈ പ്രദേശത്ത് വെട്ടേറ്റിരുന്നു. സിപിഎം- മുസ്ലിം ലീഗ് സംഘർഷം നിലനിൽക്കുന്ന മേഖലയാണിത്‍. സിപിഎം പ്രവർത്തകന് അതിന് മുൻപ് വെട്ടേറ്റിരുന്നു. പരസ്‌പരം വെട്ടി പരിക്കേൽപിച്ച് ആക്രമണ സംഭവങ്ങൾ തുടർച്ചയാകുകയാണ് പ്രദേശത്ത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്