ആപ്പ്ജില്ല

പുളിങ്കുന്ന് പടക്കനിര്‍മ്മാണശാലയിലുണ്ടായ തീപിടിത്തില്‍ മരണം രണ്ടായി

പുളിങ്കുന്ന് സ്വദേശി കൊച്ചുമോന്‍ ആന്റണി പുരയ്ക്കലിന്റെ ഉടമസ്ഥതിയലുള്ളതാണ് പടക്ക നിര്‍മ്മാണ യൂണിറ്റ്. അപകടത്തിന്‍റെ ആഘാതത്തില്‍ സ്ഥാപനത്തിന്‍റെ അയല്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്.

Samayam Malayalam 21 Mar 2020, 10:33 am
ആലപ്പുഴ: കുട്ടനാട് പുളിങ്കുന്ന പടക്കനിര്‍മ്മാണശാലയില്‍ ഉണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരണം രണ്ടായി. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പുളിങ്കുന്ന് സ്വദേശി റെജി (50) ആണ് ശനിയാഴ്ച രാവിലെ മരിച്ചത്. വെളിയാഴ്ച പകല്‍ രണ്ടു മണിയോടെ സംഭവിച്ച അപകടത്തില്‍ കിഴക്കേച്ചിറ കുഞ്ഞുമോള്‍ മരിച്ചിരുന്നു.
Samayam Malayalam Alappuzha Fire Factory


Also Read: LIVE: ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 271; കേന്ദ്രവും സംസ്ഥാനങ്ങളും കടുത്ത നടപടികളിലേക്ക്

വെള്ളിയാഴ്ച ഉച്ചയോടെയാണ് അനധികൃത പടക്ക നിര്‍മാണ യൂണിറ്റില്‍ അപകടം ഉണ്ടായത്. അപകടത്തില്‍ ഏഴോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിന്റെ ആഘാതത്തില്‍ സ്ഥാപനത്തിന്റെ അയല്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. പുളിങ്കുന്ന് സ്വദേശി കൊച്ചുമോന്‍ ആന്റണി പുരയ്ക്കലിന്റെ ഉടമസ്ഥതിയലുള്ളതാണ് പടക്ക നിര്‍മ്മാണ യൂണിറ്റ്.

Also Read: കൊവിഡ് 19: യുഎഇയില്‍ രണ്ട് മരണം; ഒരാള്‍ ഏഷ്യക്കാരന്‍

കരിയച്ചിറ ഏലിയാമ്മ തോമസ് (50), മലയില്‍ പുത്തന്‍വീട്ടില്‍ ബിനു (30), കന്നിട്ടച്ചിറ ബിന്ദു (42), കിഴക്കാട്ടുതറ സരസമ്മ (52), കണ്ണാടി ഇടപ്പറമ്പില്‍ വിജയമ്മ (56) എന്നിവര്‍ ഗുരുതരപരിക്കുകളെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പുളിങ്കുന്ന് തോട്ടത്തറ ഓമന (49), പുത്തന്‍പുരക്കല്‍ച്ചിറ ഷീല (48), കായല്‍പ്പുറം മുളവനക്കുന്ന് സിദ്ധാര്‍ത്ഥ് (64) എന്നിവരെ നിസ്സാരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്