ആപ്പ്ജില്ല

ഐഎസ് ബന്ധം: കണ്ണൂരിൽ രണ്ടുപേര്‍ കൂടി അറസ്റ്റിൽ

അറസ്റ്റിലായ ഹംസയ്ക്ക് രാജ്യാന്തര ഐഎസ് നേതൃത്വവുമായി നേരിട്ട് ബന്ധം

TNN 26 Oct 2017, 10:41 am
കണ്ണൂര്‍: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം സംശയിക്കുന്ന രണ്ടു പേര്‍ കൂടി പോലീസിന്‍റെ പിടിയിൽ. തലശ്ശേരി സ്വദേശികളായ ഹംസ, മനാഫ് എന്നിവരെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയതത്. ഇരുവരും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ നിന്ന് ഐഎസിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
Samayam Malayalam two more held for having is relation
ഐഎസ് ബന്ധം: കണ്ണൂരിൽ രണ്ടുപേര്‍ കൂടി അറസ്റ്റിൽ


ഉത്തരകേരളത്തിൽ നിന്നുള്ള റിക്രൂട്ട്മെന്‍റിന് നേതൃത്വം നല്‍കിയിരുന്ന ഹംസയ്ക്ക് രാജ്യാന്തര ഐഎസ് നേതൃത്വവുമായി ബന്ധമുണ്ടായിരുന്നതായി പോലീസ് അറിയിച്ചു.

തുര്‍ക്കിയിൽ നിന്നു പരിശീലനം നേടിയ ശേഷം ഭീകരപ്രവര്‍ത്തനത്തിനായി സിറിയയിലേയ്ക്ക് കടക്കുന്നതിനിടെ തുര്‍ക്കി പോലീസ് പിടികൂടി നാട്ടിലേയ്ക്കയച്ച അഞ്ചു പേരിൽ മൂന്നു പേരെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. മുണ്ടേരി കൈപ്പക്കയിൽ മിഥിരാജ്, മയ്യിൽ ചെക്കിക്കുളം പണ്ടാരിവളപ്പിൽ അബ്ദുള്‍ റസാഖ്, മുണ്ടേരി പടന്നോട്ട്മെട്ട എംവി ഹൗസിൽ എംവി റാഷിദ് എന്നിവരെയാണ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.

Two more held for IS relation

Two more people from Kannur arrested for keeping relation with ISIS from Kannur.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്