തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടങ്ങളിലായി ഒരു കിട്ടിയടക്കം രണ്ടുപേർ മുങ്ങിമരിച്ചു. തൃശൂർ ചെറുതുരുത്തിയിലും കോഴിക്കോട് ഫറോക്കിലുമാണ് സംഭവം. ചെറുതുരുത്തിയിൽ മീൻപിടിക്കാൻ ഇറങ്ങിയ തൊഴുപ്പാടം സ്വദേശി മോഹൻദാസ് ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന രാജേഷിനായി തെരച്ചിൽ തുടരുകയാണ്.
ഫറോക്കിൽ നാല് വയസുകാരനാണ് പുഴയിൽ വീണ് മരിച്ചത്. പള്ളിയറയ്ക്കൽ അമ്പലത്തിനടുത്തായാണ് മുനവ്വറലിയെന്ന കുട്ടി ഫറോക്ക് പുഴയിലേക്ക് വീണ് മരിച്ചത്.
ഫറോക്കിൽ നാല് വയസുകാരനാണ് പുഴയിൽ വീണ് മരിച്ചത്. പള്ളിയറയ്ക്കൽ അമ്പലത്തിനടുത്തായാണ് മുനവ്വറലിയെന്ന കുട്ടി ഫറോക്ക് പുഴയിലേക്ക് വീണ് മരിച്ചത്.