ആപ്പ്ജില്ല

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കണ്ണൂർ സ്വദേശിയുൾപ്പെടെ രണ്ട് ഭീകരരെ എൻഐഎ പിടികൂടി

തിങ്കളാഴ്‌ച വൈകീട്ട് ആറരയ്‌ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ രണ്ട് പേരെയാണ് ദേശീയ അന്വേഷണ ഏജൻസി പിടികൂടിയത്. ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല

Samayam Malayalam 22 Sept 2020, 12:43 am
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ട് ഭീകരർ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി ഗുൽ നവാസ്, കണ്ണൂർ സ്വദേശി ഷുഹൈബ് എന്നിവരാണ് ദേശീയ അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്. ഉത്തർപ്രദേശ് സ്വദേശി ഗുൽ നവാസ്, കണ്ണൂർ സ്വദേശി ഷുഹൈബ് എന്നിവരാണ് പിടിയിലായത്.
Samayam Malayalam two terrorists nia custody from trivandrum airport
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കണ്ണൂർ സ്വദേശിയുൾപ്പെടെ രണ്ട് ഭീകരരെ എൻഐഎ പിടികൂടി


Also Read: മഹാരാഷ്‌ട്രയിൽ 15,738 പുതിയ കേസുകളും 344 മരണവും

സൗദിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു പിടികൂടിയത്. ഇവർക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിടിയിലായവർ ബെംഗളൂരു സ്ഫോടന കേസുമായി ബന്ധപ്പെട്ടവരാണെന്നാണ് പുറത്തുവരുന്ന വിവരം. ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ഗുൽനവാസ് ലക്ഷകർ ഇ തൊയ്‌ബ പ്രവർത്തകനും ഷുഹൈബ് ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകനുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തി ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. റിയാദിൽ നിന്ന് ലുക്ക് ഔട്ട് നോട്ടീസ് നൽകി എത്തിച്ചവരാണ് ഇവർ.

Also Read: ബില്ലിൽ ഒപ്പുവയ്‌ക്കരുതെന്ന് ആവശ്യവുമായി രാഷ്‌ട്രപതിക്ക് 18 പ്രതിപക്ഷ പാർട്ടികളുടെ കത്ത്

തിങ്കളാഴ്‌ച വൈകീട്ട് ആറരയ്‌ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ റിയാദ് വിമാനത്തിലാണ് ഇരുവരും ഉണ്ടായിരുന്നത്. ഇവരെ വിമാനത്താവളത്തിൽ വെച്ച് തന്നെ ചോദ്യം ചെയ്യലുകൾക്ക് വിധേയമാക്കി. ഇവരിൽ ഒരാളെ ബെംഗ്ലൂരുവിലേക്കും ഒരാളെ ഡൽഹിയിലേക്കും കൊണ്ട് പോകും.

കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് മൂന്ന് അൽ ഖായിദ ഭീകരരെ എൻഐഎ പിടികൂടിയിരുന്നു.
ബംഗാളിലും കൊച്ചിയിലുമായി 12 സ്ഥലങ്ങളിൽ നടത്തിയ റെയ്‌ഡിലാണ് കൊച്ചിയിൽ നിന്ന് മൂന്നും ബംഗാളിൽ നിന്ന് ആറും ഭീകരരെ പിടികൂടിയത്. പിടിയിലായവരെല്ലാം ബംഗാൾ സ്വദേശികളാണ്.

Also Read: നടിയും എംപിയുമായ നുസ്രത് ജഹാൻ്റെ ചിത്രം ഡേറ്റിംഗ് ആപ്പില്‍; കേസെടുത്ത് പോലീസ്

ഡൽഹി ഉൾപ്പെടെയുള്ള വൻ നഗരങ്ങൾ സ്‌ഫോടനം നടത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഡൽഹിയിലേക്ക് പോകാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കെയാണ് ഇവർ പിടിയിലായതെന്നാണ് എൻഐഎ വിശദീകരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്