ആപ്പ്ജില്ല

മധുവിനെ മര്‍ദ്ദിക്കുമ്പോൾ സെൽഫിയെടുത്ത ഉബൈദ് എട്ടാം പ്രതി

ഇയാൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും

TNN 25 Feb 2018, 7:21 pm
പാലക്കാട്: അട്ടപ്പാടിയിക്ക് സമീപം ആദിവാസി യുവാവിനെ നാട്ടുകാര്‍ മര്‍ദിച്ചു കൊല്ലുമ്പോൾ സെൽഫിയെടുത്ത തൊട്ടിയിൽ ഉബൈദ് (25) എട്ടാം പ്രതി. മര്‍ദനത്തിൽ അവശനായി, ഉടുമുണ്ടുകൊട്ട് കൈകള്‍ വരിഞ്ഞു കെട്ടിയ നിലയിലുള്ള മധുവിനെ പശ്ചാത്തലമാക്കി ഉബൈദ് പകര്‍ത്തിയ സെൽഫിയ്ക്ക് വലിയ പ്രചാരം ലഭിച്ചിരുന്നു.
Samayam Malayalam ubaid who seilfied lynching madhu is 8th accused
മധുവിനെ മര്‍ദ്ദിക്കുമ്പോൾ സെൽഫിയെടുത്ത ഉബൈദ് എട്ടാം പ്രതി


എന്നാൽ നിലവിൽ മറ്റു പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ തന്നെയാണ് ഉബേദിനെതിരെയും ചുമത്തിയിരിക്കുന്നത്. നിലവിൽ ഐടി ആക്ട് പ്രകാരം കേസെടുത്തിട്ടില്ലെങ്കിലും അന്വേഷണം പുരോഗമിക്കുമ്പോള്‍ ഇവര്‍ക്കെതിരെ കൂടുതൽ വകുപ്പുകള്‍ ചുമത്തുമെന്നാണ് അറിയുന്നത്.

അടളി പോലീസ് സ്റ്റേഷനുമുന്നിൽ ആദിവാസി ആക്ഷൻ കൗൺസിലിന്‍റെ സമരപ്പന്തലിൽ ഉബൈദിന്‍റെ സെൽഫിയും ചിത്രങ്ങളും പോസ്റ്റര്‍ രൂപത്തിൽ പ്രചരിച്ചിരുന്നു. ഫേസ്ബുക്കിലും ഇയാള്‍ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു.

ചിണ്ടക്കിയിലെ കാട്ടിൽ വച്ച് പകര്‍ത്തിയ ചിത്രങ്ങള്‍ക്കു പുറമെ മുക്കാലിയിൽ എത്തി മധുവിനെ അടുത്ത ബസ് കാത്തിരുപ്പ് കേന്ദ്രത്തിനു സമീപം നിർത്തി ചോദ്യം ചെയ്യുന്നതിൻ്റെ വിഡിയോയും പകർത്തിയിട്ടുണ്ട്..

അതേസമയം ഉത്തരവാദിത്തപ്പെട്ട ലീഗ് പ്രവര്‍ത്തകനായ ഇയാള്‍ മധുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും സെൽഫിയെടുക്കുക മാത്രമാണ് ചെയ്തതെന്നും മണ്ണാര്‍കാട് എംഎൽഎ എൻ ഷംസുദ്ദീൻ പറഞ്ഞിരുന്നു. എന്നാൽ താൻ ഇടപെടുന്നില്ലെന്നും പോലീസ് നടപടികളുമായി മുന്നോട്ടു പോകട്ടെയെന്നുമായിരുന്നു ഷംസുദ്ദീൻ പറഞ്ഞത്. ഷംസുദ്ദീനൊപ്പമുള്ള ഉബൈദിന്‍റെ ചിത്രങ്ങളും ഫേസ്ബുക്ക് വഴി പ്രചരിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്