ആപ്പ്ജില്ല

പാലായിൽ ജയമാർക്ക്? പൂഞ്ഞാറിൽ വിജയം പിസി ജോർജിനോ? തുറന്ന് പറഞ്ഞ് എംഎം ഹസൻ

കോട്ടയം ജില്ലയിൽ ഏഴോളം സീറ്റുകൾ യുഡിഎഫിന് നേടാനാകുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ

Samayam Malayalam 25 Apr 2021, 7:15 pm
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഭരണത്തുടർച്ച ഉറപ്പാണെന്ന നിഗമനത്തിലാണ് സിപിഎം. സംസ്ഥാനത്ത് തുടർഭരണം ഉറപ്പാണെന്ന് സിപിഐ നേതൃത്വവും വ്യക്തമാക്കിയിരുന്നു. 80 സീറ്റുകള്‍ നേടി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. 80 മുതൽ 100 സീറ്റുകൾ വരെ നേടുമെന്ന വിലയിരുത്തലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ ഭാഗത്ത് നിന്നുമുണ്ടായത്. സംസ്ഥാനത്ത് ശക്തമായ മത്സരം നടക്കുന്ന പാലായിൽ ജയമാർക്കാകുമെന്ന കാര്യത്തിൽ ആശങ്ക തുടരുകയാണ്. യുഡിഎഫ് വിടാനുള്ള കേരളാ കോൺഗ്രസ് എമ്മിൻ്റെ തീരുമാനം അവർക്ക് തിരിച്ചടിയാകുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ വ്യക്തമാക്കി. മലയാള മനോരമയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Samayam Malayalam udf convener mm hassan analysis on kerala assembly election result
പാലായിൽ ജയമാർക്ക്? പൂഞ്ഞാറിൽ വിജയം പിസി ജോർജിനോ? തുറന്ന് പറഞ്ഞ് എംഎം ഹസൻ


മധ്യകേരളത്തിൽ തിരിച്ചടിയാകുമോ?

ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയിൽ എത്തിയെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ സംഭവിച്ചത് പോലെയുള്ള ചെറിയ നേട്ടങ്ങൾ എൽഡിഎഫിന് ലഭിച്ചേക്കില്ലെന്ന് ഹസൻ വ്യക്തമാക്കി. കേരളാ കോൺഗ്രസിൻ്റെ സാന്നിധ്യം തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടമായെങ്കിലും നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പിൽ അതുണ്ടാകില്ല. ജോസ് കെ മാണിയും സംഘവും ഇടതുമുന്നണിയിൽ എത്തിയതോടെ ക്രിസ്‌ത്യൻ വിഭാഗത്തിൽ യുഡിഎഫിനെതിരായ വികാരം ശക്തിപ്പെടുമെന്ന പ്രചാരണത്തെ അദ്ദേഹം തള്ളിക്കളയുകയും ചെയ്‌തു.

വാശിയേറിയ പോരാട്ടത്തിൽ പാലായിൽ ജയമാർക്ക്?

ഇടതുമുന്നണി വിട്ട് യുഡിഎഫിൽ എത്തിയ മാണി സി കാപ്പനും ജോസ് കെ മാണിയും നേർക്കുനേർ എത്തുന്ന പാലാ നിയോജക മണ്ഡലത്തിൽ ജയം ആർക്കാകുമെന്ന വിലയിരുത്തലും യുഡിഎഫ് കൺവീനർ നടത്തി. പാലായിൽ ജോസ് കെ മാണി പരാജയപ്പെടും. മിക്ക തിരഞ്ഞെടുപ്പുകളിലും ആ അവസാന വട്ട ട്രെൻഡ് ആണ് വിധി നിർണയിക്കുന്നത്. 75 മുതൽ 80വരെ സീറ്റുകൾ കിട്ടുമെന്നാണ് വിലയിരുത്തലെന്നും ഹസൻ വ്യക്തമാക്കി. ഡിസിസി പ്രസിഡൻ്റുമാരുടെ യോഗത്തിൽ 80 സീറ്റുകള്‍ നേടി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് കോൺഗ്രസ് വിലയിരുത്തിയിരുന്നു.

കോട്ടയത്ത് എത്ര സീറ്റുകൾ നേടും?

കോട്ടയം ജില്ലയിൽ ഏഴോളം സീറ്റുകൾ യുഡിഎഫിന് നേടാനാകുമെന്ന് ഹസൻ വിയിരുത്തി. പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, പൂഞ്ഞാർ, കടുത്തുരുത്തി എന്നിവടങ്ങളിൽ വിജയ പ്രതീക്ഷയുണ്ട്. കോട്ടയത്ത് യുഡിഎഫിന് ഏഴോളം സീറ്റുകൾ ലഭിക്കുന്നതോടെ ജോസ് കെ മാണി വിഭാഗത്തിൻ്റെ തീരുമാനം പിഴയ്‌ക്കും. പിജെ ജോസഫ് - ജോസ് കെ മാണി പോരിൽ ജോസഫിനാകും നേട്ടം. ജോസഫ് വിഭാഗത്തിന് 3 - 4 സീറ്റ് സീറ്റ് കോട്ടയത്ത് കിട്ടിയാൽ ഇടുക്കിയും തൊടുപുഴയും മറ്റും വരുമ്പോൾ 6 - 8 എന്നാണ് അവരുടെ വിലയിരുത്തൽ എന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പിസി ജോർജിൻ്റെ സാധ്യതകൾ തള്ളാതെ ഹസൻ

ഇടത് - വലത് മുന്നണികൾക്ക് ഒരു പോലെ ആശങ്ക ശക്തമാകുന്ന പുഞ്ഞാറിൽ പിസി ജോർജിൻ്റെ സാധ്യതകൾ തള്ളാൻ എംഎം ഹസൻ തയ്യാറായില്ല. പുഞ്ഞറിലെ സ്ഥാനാർഥി പിസി ജോർജിൻ്റെ കാര്യം പറയാനാകില്ല. ബിജെപിയുടെ പിന്തുണ അദ്ദേഹത്തിന് ലഭിച്ചു. അതിനുള്ള പ്രത്യുപകാരമായിരുന്നു അദ്ദേഹത്തിൻ്റെ തൊടുപുഴയിലെ പ്രസംഗം. ട്വൻ്റി ട്വൻ്റിയുടെ സാന്നിധ്യം നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല. വടകരയിൽ ഇത്തവണ യുഡിഎഫ് വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ സർക്കാരിനെതിരായ വികാരം സംസ്ഥാനത്താകെ പ്രതിഫലിക്കുന്നുണ്ടെന്നും എംഎം ഹസൻ കൂട്ടിച്ചേർത്തു.


ചിത്രങ്ങൾക്ക് കടപ്പാട്: MM Hassan/PC George/Facebook

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്