ആപ്പ്ജില്ല

തിങ്കളാഴ്‌ച കേരളത്തിൽ യുഡിഎഫ് ഹർത്താലെന്ന് ഹസൻ

രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ 12 മണിക്കൂറാണ് ഹർത്താൽ.

Samayam Malayalam 7 Sept 2018, 7:37 pm
തിരുവനന്തപുരം: കോൺഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തിങ്കളാഴ്‌ച കേരളത്തിൽ ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. പ്രളയബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ, വിവാഹം, ആശുപത്രി,വിമാനത്താവളം, വിദേശ ടൂറിസ്റ്റുകൾ, പാൽ, പത്രം തുടങ്ങിയവ ഹർത്താലിൽ നിന്ന് ഒഴിവാക്കി. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ 12 മണിക്കൂറാണ് ഹർത്താൽ.
Samayam Malayalam M M Hasan.


ഇന്ധനവില വർധനക്കെതിരെ നടത്തുന്ന ഹർത്താൽ തികച്ചും സമാധാനപരമായിരിക്കുമെന്ന് എം.എം ഹസൻ അറിയിച്ചു. പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്‌ടി പരിധിയിൽ കൊണ്ട് വരണം, ഇന്ധന വില കുറക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. എല്ലാ ജനാധിപത്യ വിശ്വാസികളും ഹർത്താലുമായി സഹകരിക്കണമെന്ന് കെപിസിസി അധ്യക്ഷൻ അഭ്യർത്ഥിച്ചു. എഐസിസി ആഹ്വാനം ചെയ്ത ഭാരത് ബന്ദിൽ നിന്ന് കേരളത്തിന് ഒഴിഞ്ഞു നിൽക്കാൻ കഴിയുമായിരുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്