കോട്ടയം: യുഡിഎഫിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് നിർണായക ചർച്ച ഇന്ന് നടക്കും. രണ്ട് സീറ്റുകൾ വേണമെന്നാണ് കേരള കോൺഗ്രസിൻെറ ആവശ്യം. എന്നാൽ ഒരു സീറ്റ് അധികമായി നൽകാനാവില്ലെന്നാണ് കോൺഗ്രസ് എടുത്തിട്ടുള്ള നിലപാട്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടക്കാനിരിക്കുകയാണ്. മുസ്ലിം ലീഗ് നേതാക്കളുമായാണ് ഒന്നാം ഘട്ടം ആദ്യ ചർച്ച നടന്നത്. നിലവിലുള്ള രണ്ട് സീറ്റിനേക്കാൾ ഒരു സീറ്റ് അധികം വേണമെന്നാണ് ചർച്ചയിൽ ലീഗ് ആവശ്യപ്പെട്ടത്.
ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ചർച്ചയ്ക്ക് ശേഷം പറഞ്ഞു.
നിലവിൽ ലീഗ് മൂന്ന് സീറ്റുകളും കേരള കോൺഗ്രസ് (എം) രണ്ട് സീറ്റുകളുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉഭയകക്ഷി ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കോട്ടയം സീറ്റിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ ലഭിക്കണമെന്നാണ് കേരള കോൺഗ്രസ് ആവശ്യപ്പെടുന്നത്.