ആപ്പ്ജില്ല

മാണിക്ക് തിരിച്ചുവരാനുള്ള സാധ്യത യുഡിഎഫ് നിലനിര്‍ത്തും

തദ്ദേശ സ്ഥാപനങ്ങളിലെ സഖ്യം തുടരാനും യോഗം തീരുമാനിച്ചു

TNN 11 Aug 2016, 8:58 am
തിരുവനന്തപുരം: കെ എം മാണിയോടുള്ള നിലപാട് മയപ്പെടുത്താന്‍ ഒരുങ്ങി യുഡിഎഫ് . കേരള കോൺഗ്രസിന് തിരിച്ചുവരാനുള്ള സാധ്യത നിലനിര്‍ത്തണമെന്നാണ് ഇന്നലെ വൈകീട്ട് പ്രതിപക്ഷനേതാവിന്‍റെ വസതിയായ കണ്ടോൺമെന്‍റ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് യോഗം തീരുമാനിച്ചത്. തദ്ദേശ സ്ഥാപനങ്ങളിലെ സഖ്യം തുടരാനും യോഗം തീരുമാനിച്ചു. ഘടകകക്ഷികളുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉഭയകക്ഷി ചര്‍ച്ച നടത്താനും യുഡിഎഫ് യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. മുസ്ലിം ലീഗ് അടക്കമുള്ള ഘടകക്ഷികളുടെ നിലപാടാണ് ഈ തീരുമാനങ്ങള്‍ക്ക് പിന്നില്‍ എന്നാണ് സൂചന.
Samayam Malayalam udf will maintain chances for manis return
മാണിക്ക് തിരിച്ചുവരാനുള്ള സാധ്യത യുഡിഎഫ് നിലനിര്‍ത്തും


കെ എം മാണിയെ കൂടുതല്‍ പ്രകോപിപ്പിക്കുന്ന സാഹചര്യമുണ്ടാകരുതെന്നും തിരിച്ചുവരാനുള്ള സാധ്യത നിലനിര്‍ത്തണമെന്നും ഘടകകക്ഷികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതെത്തുടര്‍ന്നാണ് യുഡിഎഫ് നിലപാട് മയപ്പെടുത്താന്‍ തീരുമാനിച്ചത്. തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് ഘടകകക്ഷികള്‍ യോഗത്തില്‍ താക്കീത് നല്‍കി. അതോടെ 19, 23 തീയതികളില്‍ ഉഭയകക്ഷി ചര്‍ച്ച നടത്താനും തീരുമാനമായി.

കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടത് സംബന്ധിച്ച് യുഡിഎഫ് ഉന്നയിച്ച രൂക്ഷ പ്രതികരണങ്ങളില്‍ മുസ്‍ലിം ലീഗും ജെഡിയുവും അടക്കം അതൃപ്തി പ്രകടിപ്പിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്