ആപ്പ്ജില്ല

രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നതിനെ ന്യായീകരിച്ച്‌ കണ്ണന്താനം

"നികുതി പിരിക്കുന്നത് പാവപ്പെട്ടവര്‍ക്ക് നല്ല ജീവിതം ലഭിക്കാനാണ്."

TNN 16 Sept 2017, 1:35 pm
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നതിനെ ന്യായീകരിച്ച്‌ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോൺസ് കണ്ണന്താനം. നികുതി പിരിക്കുന്നത് പാവപ്പെട്ടവര്‍ക്ക് നല്ല ജീവിതം ലഭിക്കാനാണ്. ജനങ്ങളില്‍ നിന്ന് മോഷ്‍ടിക്കുന്നവരല്ല ഞങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനോടൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു കണ്ണന്താനം.
Samayam Malayalam union minister alphons kannanthanam supports fuel price hike in india
രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നതിനെ ന്യായീകരിച്ച്‌ കണ്ണന്താനം


പെട്രോള്‍ വാങ്ങുന്നത് ആരാണ്? കാറോ, ബൈക്കോ ഉള്ളവരല്ലേ. അവര്‍ ദരിദ്രരല്ല. പണം നല്‍കാന്‍ കഴിവുള്ളവര്‍ അത് നല്‍കണം. അതുകൊണ്ട് നികുതി അടയ്ക്കാന്‍ കഴിവുള്ളവരില്‍ നിന്ന് നികുതി പിരിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Union minister Alphons Kannanthanam supports fuel price hike in India

Union tourism minister Alphons Kannanthanam supports fuel price hike in India.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്