ആപ്പ്ജില്ല

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ശബരിമലയിലേക്ക്

ശബരിമലയെ സര്‍ക്കാര്‍ യുദ്ധഭൂമിയാക്കി മാറ്റിയെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

Samayam Malayalam 19 Nov 2018, 9:40 am
നിലയ്ക്കല്‍: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ശബരിമലയിലേക്ക് പുറപ്പെട്ടു. നിലയ്ക്കലില്‍ നിന്നാണ് അദ്ദേഹം സന്നിധാനത്തേക്ക് തിരിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താനാണ് താന്‍ എത്തിയതെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം കൂടുതല്‍ കേന്ദ്ര നേതാക്കളെ ശബരിമലയില്‍ എത്തിക്കുമെന്ന് കഴിഞ്ഞ ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. ഇതിന്‍റെ ഭാഗമായാണ് കേന്ദ്രമന്ത്രി എത്തിയതെന്നാണ് സൂചന.
Samayam Malayalam alphons kannanthanam.


ശബരിമലയിലെ സര്‍ക്കാര്‍ ഇടപെടലുകളെ അല്‍ഫോണ്‍സ് കണ്ണന്താനം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ശബരിമലയെ സര്‍ക്കാര്‍ യുദ്ധഭൂമിയാക്കി മാറ്റി. ശബരിമലയിലും പ്രദേശങ്ങളിലും നിരോധനാധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയിലെത്തുന്ന ഭക്തരെ തടയുന്നത് ശരിയല്ലെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്