ആപ്പ്ജില്ല

വൈദ്യുതിവകുപ്പിൽ അഡീഷൽ പ്രൈവറ്റ് സെക്രട്ടറിയുടെ ഭരണമെന്ന് പരാതി

അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ നടപടിക്രമങ്ങള്‍ പാലിക്കാറില്ല

TNN 3 Dec 2017, 3:35 pm
കോഴിക്കോട്: വൈദ്യുതിവകുപ്പിൽ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ഭരണമാണെന്ന് ഉദ്യോഗസ്ഥ സംഘടനകളുടെ ആക്ഷേപം. കോഴിക്കോട്ട് മന്ത്രി എംഎം മണിയുടെ സാന്നിദ്ധ്യത്തിൽ നടന്ന വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ അവലോകനയോഗത്തിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ എംജി സുരേഷ് കുമാര്‍ ഇടപെട്ടെന്നാണ് ആരോപണം.
Samayam Malayalam unions point that electricity dept is ruled by additional ps
വൈദ്യുതിവകുപ്പിൽ അഡീഷൽ പ്രൈവറ്റ് സെക്രട്ടറിയുടെ ഭരണമെന്ന് പരാതി


കെഎസ്ഇബിയിൽ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തസ്തികയിലിരിക്കേയായിരുന്നു എംജി സുരേഷ് കുമാറിനെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ഉള്‍പ്പെടുത്തിയത്. അഡീഷണൽ പിഎസ് നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ റൂള്‍സ് ഓഫ് പ്രൊസീജ്യറും ഫയൽ മൂവ്മെന്‍റും പരിഗണിക്കാറില്ലെന്ന് ഉദ്യോഗസ്ഥ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.

ഇതുകൂടാതെ സുരേഷ് കുമാര്‍ വഴിവിട്ട നിര്‍ദേശങ്ങള്‍ നല്‍കുന്നുവെന്നു കാണിച്ച് കോട്ടയം സ്വദേശിനിയായ ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്യുകയും ചെയ്തിരുന്നു. തൊടുപുഴയിലും നെടുങ്കണ്ടത്തും ദിവസവേതനത്തിനു നിയമിച്ചവരിൽ പിരിച്ചുവിട്ട വനിതാ അസിസ്റ്റന്‍റ് എൻജിനീയര്‍മാരെ തിരിച്ചെടുത്തതിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ചപ്പോള്‍ അഡീ പിഎസ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

ജൂലൈയിൽ മറയൂരിൽ സ‍ബ്‍‍സ്റ്റേഷൻ തറക്കല്ലിടൽ ചടങ്ങിന്‍റെ കത്തിൽ തെറ്റുവന്നെന്നു പറഞ്ഞ് ഇയാള്‍ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഉദ്യോഗസ്ഥയെ ശാസിച്ചതായും പരാതിയുണ്ട്.

എന്നാൽ തന്‍റെ ജോലി തീരുമാനിക്കേണ്ടത് സംഘടനകളെന്നും ഗസറ്റഡ് പദവിയിലുള്ള താൻ മന്ത്രി തരുന്ന ചുമതലകള്‍ നിര്‍വഹിക്കുമെന്നും സുരേഷ് കുമാര്‍ പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്