ആപ്പ്ജില്ല

വയനാട്ടിൽ രാഹുൽ വേണ്ടെന്ന് ഘടകകക്ഷികൾ; തീരുമാനം നീളുന്നു

വയനാട്ടിൽ രാഹുൽ മത്സരിക്കുന്ന പക്ഷം അത് കോൺഗ്രസും ഇടതുകക്ഷികളും തമ്മിലുള്ള മത്സരമായി വ്യാഖ്യാനിക്കപ്പെടുമെന്നും വയനാട്ടിൽ ബിജെപിയുടെ സാന്നിദ്ധ്യം നാമമാത്രമാണെന്നുമാണ് ഘടകകക്ഷികള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഇത് ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുന്ന പാര്‍ട്ടികള്‍ക്ക് മൊത്തത്തിൽ തിരിച്ചടിയാകുമെന്നാണ് ഘടകകക്ഷികളുടെ വിലയിരുത്തൽ.

Samayam Malayalam 27 Mar 2019, 9:40 pm

ഹൈലൈറ്റ്:

  • രാഹുൽ ഗാന്ധി കര്‍ണ്ണാടകയിൽ മത്സരിക്കണമെന്ന് ആവശ്യം
  • വയനാട്ടിൽ മത്സരിക്കുന്നത് രാഷ്ട്രീയമായ നെറികേട്
  • ഘടകകക്ഷികള്‍ കോൺഗ്രസ് ഹൈക്കമാൻഡിനെ എതിര്‍പ്പറിയിച്ചു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam sonia rahul
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ വയനാട്ടിൽ നിന്നുള്ള സ്ഥാനാര്‍ത്ഥിത്വത്തിൽ തീരുമാനം വൈകുന്നത് യുപിഎ ഘടകകക്ഷികളുടെ എതിര്‍പ്പിനെത്തുടര്‍ന്നെന്ന് സൂചന. വയനാട്ടിൽ സിപിഎമ്മിനെതിരെ രാഹുൽ ഗാന്ധി മത്സരിക്കുന്നത് രാഷ്ട്രീയപരമായി നെറികേടാണെന്ന് ഘടകകക്ഷികള്‍ കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. എൻസിപി, ലോക് താന്ത്രിക് ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ ഇതിനോടകം കോൺഗ്രസ് ഹൈക്കമാൻഡിനെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
വയനാട്ടിൽ രാഹുൽ മത്സരിക്കുന്ന പക്ഷം അത് കോൺഗ്രസും ഇടതുകക്ഷികളും തമ്മിലുള്ള മത്സരമായി വ്യാഖ്യാനിക്കപ്പെടുമെന്നും വയനാട്ടിൽ ബിജെപിയുടെ സാന്നിദ്ധ്യം നാമമാത്രമാണെന്നുമാണ് ഘടകകക്ഷികള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഇത് ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുന്ന പാര്‍ട്ടികള്‍ക്ക് മൊത്തത്തിൽ തിരിച്ചടിയാകുമെന്നാണ് ഘടകകക്ഷികളുടെ വിലയിരുത്തൽ. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ രാഷ്ട്രീയപരമായ ശരികേടുണ്ടെന്ന് എൻസിപി നേതാവ് ശരദ്‍‍പവാറും കോൺഗ്രസിനെ അറിയിച്ചു.

അതേസമയം, കര്‍ണാടകയിൽ ബിജെപിയക്കെതിരെ രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് ആവശ്യമുയര്‍ന്നതായി സൂചനയുണ്ട്. അമേഠിയ്ക്കു പുറമെ രാഹുൽ ഗാന്ധി രണ്ടാമതൊരു മണ്ഡലത്തിൽ മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിയ്ക്കുള്ളിൽ നേരത്തെയുണ്ട്. അതിന് പറ്റിയ വേദി ബിജെപിയുമായി നേരിട്ട് മത്സരമുള്ള കര്‍ണ്ണാടകയാണെന്നാണ് ഒരു വിഭാഗത്തിന്‍റെ വാദം. രണ്ടാം മണ്ഡലത്തിന്‍റെ കാര്യത്തിൽ ബുധനാഴ്ച തീരുമാനമുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും ഹൈക്കമാൻഡിന്‍റെ തീരുമാനം വൈകാൻ കാരണം ഘടകകക്ഷികളുടെ എതിര്‍പ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്