ആപ്പ്ജില്ല

സതീശൻ്റെ പ്രസ്തവാന ഉമ്മൻ ചാണ്ടിയെ ഉന്നം വച്ചെന്ന് ഐ ഗ്രൂപ്പ്

കളങ്കിതരെയും ക്രിമിനൽ ബന്ധമുള്ളവരെയും 'പടയൊരുക്കം' ജാഥയിൽ നിന്ന് ഒഴിവാക്കുമെന്ന് സതീശൻ പറഞ്ഞിരുന്നു

TNN 31 Oct 2017, 10:24 pm
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ 'പടയൊരുക്കം' യാത്രയിൽ നിന്ന് കളങ്കിതരെ ഒഴിവാക്കുമെന്ന വി ഡി സതീശൻ്റെ പ്രസ്താവന ഉമ്മൻ ചാണ്ടിയെ ലക്ഷ്യം വച്ചെന്ന് ഐ ഗ്രൂപ്പ്. സതീശൻ കെപിസിസി പ്രസിഡന്‍റിനെപ്പോലെ പെരുമാറുന്നുവെന്നും ഉമ്മൻ ചാണ്ടിയെ മോശപ്പെടുത്തുകയാണ് പ്രസ്താവനയുടെ ലക്ഷ്യമെന്നും ഐ ഗ്രൂപ്പ് ആരോപിച്ചു.
Samayam Malayalam v d satheesans statement is against oommen chandi alleged i group
സതീശൻ്റെ പ്രസ്തവാന ഉമ്മൻ ചാണ്ടിയെ ഉന്നം വച്ചെന്ന് ഐ ഗ്രൂപ്പ്


യാത്രയിൽ കളങ്കിതരുടെയും ക്രിമിനൽ പശ്ചാത്തലമുള്ളവരുടെയും സാന്നിദ്ധ്യമുണ്ടാകാതിരിക്കാൻ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വി ഡി സതീശൻ ഇന്നു പറഞ്ഞിരുന്നു. ഇത്തരക്കാരുടെ സാന്നിദ്ധ്യമുണ്ടാകാൻ ആസൂത്രിതശ്രമമുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും ജാഥാ ക്യാപ്റ്റനെ ഹാരാര്‍പ്പണം നടത്തുന്നവരെ നേരത്തെ നിശ്ചയിക്കുമെന്നും സതീശൻ അറിയിച്ചിരുന്നു. എന്നാൽ സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിൽ പ്രസ്താവന ഉമ്മൻ ചാണ്ടിയുടെ നേര്‍ക്കുള്ള ഒളിയമ്പാണെന്നാണ് ഐ ഗ്രൂപ്പിന്‍റെ വിലയിരുത്തൽ.

പ്രതിപക്ഷനേതാവ് നയിക്കുന്ന 'പടയൊരുക്കം' യാത്ര നാളെ കാസര്‍കോട്ടുനിന്ന് ആരംഭിക്കും. കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ഗുലാംനബി ആസാദ്, പി ചിദംബരം, കര്‍ണാടക മുഖ്യമന്ത്രി പി. സിദ്ധരാമയ്യ തുടങ്ങിയ നേതാക്കള്‍ വിവിധ കേന്ദ്രങ്ങളിലായി ജാഥയിൽ പങ്കെടുക്കും.

Satheesan's statement is against Oommen Chandi: I group

I group alleged that the statement of V D Satheesan regarding Padayorukkam yatra is aimed at Oommen Chandi.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്