ആപ്പ്ജില്ല

ജീവനക്കാരുടെ ഓണം കണ്ണീരിലാക്കരുത്, സമരം കണ്ടില്ലെന്ന് നടിക്കരുതെന്ന് വി ഡി സതീശന്‍

ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ പോലെ പൊതുഗതാഗത സംവിധാനവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അവിടെ സര്‍ക്കാര്‍ ലാഭനഷ്ട കണക്കല്ല നോക്കേണ്ടത്- വി ഡി സതീശന്‍

Samayam Malayalam 3 Sept 2022, 3:08 pm
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഓണം കണ്ണീരിലാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അവരുടെ ആത്മാഭിമാനം ചോദ്യം ചെയ്യരുതെന്നും ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കും വേണ്ടി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിവിധ ഡിപ്പോകളില്‍ സമരം നടത്തേണ്ടി വരുന്നത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam V D Satheesan (1)


Also Read: അവശേഷിച്ച മൂന്ന് ടിക്കറ്റെടുത്തു, മൂന്നും അടിച്ചു, ഓട്ടോ ഡ്രൈവറെ തേടിയെത്തിയത് 80 ലക്ഷം

'തൊഴിലാളി സമരങ്ങളില്‍ ഊറ്റം കൊള്ളുന്നൊരു സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം കണ്ടില്ലെന്ന് നടിക്കരുത്. അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്', വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ പോലെ പൊതുഗതാഗത സംവിധാനവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അവിടെ സര്‍ക്കാര്‍ ലാഭനഷ്ട കണക്കല്ല നോക്കേണ്ടത്. സാധാരണക്കാരുടെ പൊതുഗതാഗത സംവിധാനമാണ് കെഎസ്ആര്‍ടിസി. അതിനെ തകര്‍ക്കരുത്. ജോലി ചെയ്തതിന്റെ കൂലിയാണ് ജീവനക്കാര്‍ ചോദിക്കുന്നത്', വി ഡി സതീശന്‍ പറഞ്ഞു. ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അവരുടെ ഓണം കണ്ണീരിലാക്കരുതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: 'എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസിലായില്ല, പുലിയെ വെട്ടിക്കൊന്നത് പ്രാണരക്ഷാര്‍ഥം'; ഗോപാലന്‍ പറയുന്നു

കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം തുടങ്ങി. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കുടിശ്ശികയായ ശമ്പളത്തിന്റെ മൂന്നിലൊന്നാണ് വിതരണം ചെയ്യുന്നത്. ശമ്പള വിതരണത്തിനായി 50 കോടി രൂപ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് കൈമാറി. ശമ്പള വിതരണം ഇന്നും തിങ്കളാഴ്ചയുമായി പൂര്‍ത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്