ആപ്പ്ജില്ല

ലൈഫ് മിഷൻ സിഇഒ യുവി ജോസിന് സിബിഐ നോട്ടീസ്; ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Samayam Malayalam 29 Sept 2020, 7:58 pm
കൊച്ചി: ലൈഫ് മിഷൻ സിഇഒയും തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയുമായ യുവി ജോസിന് സിബിഐ നോട്ടീസ്. അടുത്ത മാസം അഞ്ചിന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
Samayam Malayalam uv jose
യുവി ജോസ് | Linkedin


Also Read: കൊവിഡിന്റെ പേരിൽ സമരം അവസാനിപ്പിക്കില്ല: കെ സുരേന്ദ്രൻ

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് തൃശ്യൂർ ജില്ലാ കോർഡിനേറ്റർ ലിൻസ് ഡേവിഡിനെ സിബിഐ ചോദ്യംചെയ്തിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കാൻ തൃശൂർ ഓഫീസിൽ എത്തിയപ്പോൾ ഫയലുകൾ വിജിലൻസ് കൊണ്ടുപോയി എന്നായിരുന്നു മറുപടി. ഈ ഫയലുകളും ചോദ്യംചെയ്യലിന് ഹാജരാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

Also Read: ആശങ്ക ഉയരുന്നു; കേരളത്തിൽ ഇന്ന് 7354 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

സ്വപ്ന സുരേഷിനും കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കും കമ്മീഷൻ നൽകിയെന്നാണ് സിബിഐക്ക് ലഭിച്ച പരാതി. കേസിൽ യുണിടാക് ഓഫീസിലും യുണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പനേയും സിബിഐ ചോദ്യം ചെയ്തിരുന്നു. സ്വപ്നക്ക് കൈക്കൂലി നൽകിയതായി സന്തോഷ് സമ്മതിച്ചു. വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണത്തിനായി നൽകിയ കമ്മീഷൻ കൈക്കൂലിയായി കരുതാൻ സാധിക്കില്ലെന്നാണ് സന്തോഷ് പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്