കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'ഐശ്യര്യ കേരള യാത്രയ്ക്ക്' 'ആദരാഞ്ജലി' അർപ്പിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം. യാത്രയുമായി ബന്ധപ്പെട്ട സപ്ലിമെന്റിലാണ് വീക്ഷണത്തിന്റെ ആദരാഞ്ജലി. രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, ഹൈദരലി ശിഹാബ് തങ്ങൾ അടക്കമുള്ള യുഡിഎഫ് നേതാക്കളുടെ ചിത്രത്തിനു ചുവടെയാണ് വീക്ഷണം ആദരാഞ്ജലി എന്ന് അച്ചടിച്ചിരിക്കുന്നത്.
യാത്രയുമായി ബന്ധപ്പെട്ട സപ്ലിമെന്റിലെ പിശക് അട്ടമറി നീക്കമാണെന്നാണ് വീക്ഷണം ആരോപിക്കുന്നത്. സിപിഎമ്മുമായി ചേർന്ന് വ്യാജവാർത്ത നിർമ്മിക്കുകയും കെപിസിസി മുഖപത്രത്തിൽ അട്ടമറി നീക്കം നടത്തുകയും ചെയ്തവർക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വീക്ഷണം അധികൃതർ വ്യക്തമാക്കി.
വീക്ഷണത്തിൽ നിന്നും സിപിഎമ്മിന് വാർത്തകൾ ചോർത്തി നൽകുന്ന ആളുകളുടെ സ്വാധീനത്താലാണ് ഇത്തരമൊരു പ്രവർത്തി നടന്നതെന്നും വീക്ഷണം ആരോപിക്കുന്നു. പത്രം അച്ചടിച്ചു കഴിഞ്ഞാണ് ഇത്തരമൊരു പിശക് ശ്രദ്ധയിൽപ്പെട്ടതെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, പത്രത്തിൽ സംഭവിച്ചത് പിശകാണെന്ന് വീക്ഷണം ജീവനക്കാരിലൊരാൾ പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി വീക്ഷണത്തിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങി കിടക്കുകയാണെന്നും. തെരഞ്ഞെടുപ്പിൽ തോൽവി നേരിട്ടാൽ പത്രം അടച്ചു പൂട്ടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.