ആപ്പ്ജില്ല

പരാജയം: കോൺഗ്രസിനെ വിമർശിച്ച് വീക്ഷണം

കാടിയും പുല്ലും കൊടുക്കാത്ത പശു എങ്ങനെ കൂടുതൽ പാലു ചുരത്തുമെന്ന ചോദ്യവുമായാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

Samayam Malayalam 2 Jun 2018, 10:53 am
തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി മുഖപത്രം വീക്ഷണം. ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് പരാജയത്തിനെതിരെയാണ് വിമർശനം. പാർട്ടി പുനഃസംഘടന രാമേശ്വരത്തെ ക്ഷൗരം പോലെയാണെന്ന് പത്രം വിമർശിക്കുന്നു. കെപിസിസി, ഡിസിസി പുനഃസംഘടനയിൽ നേതാക്കൾ കാണിക്കുന്ന താല്പര്യം മണ്ഡലം, ബൂത്ത് കമ്മിറ്റികളുടെ കാര്യത്തിൽ കാണിക്കുന്നില്ല. പാർട്ടിയുടെ നട്ടെല്ലായ അവ ജഡാവസ്ഥയിലാണെന്നും പത്രം വിമർശിച്ചു.
Samayam Malayalam kerala udf


ബൂത്ത് തലം മുതൽ കര്മശേഷിയുള്ള അണികളെ കോൺഗ്രസ് കണ്ടെത്തിയില്ലെങ്കിൽ കേരളത്തിൽ പാർട്ടിക്ക് ശ്രേയസ് ഉണ്ടാകില്ല. നേതാക്കൾക്ക് ഛത്രവും ചാമരവും വീശുന്നവരുടെ തള്ളാണ് പാർട്ടിയുടെ മുൻനിരയിലെന്നും വിമർശനമുണ്ട്. നേതൃത്വത്തിലിരുന്ന് ജൂബിലി ആഘോഷിച്ച നേതാക്കൾ പുതു തലമുറക്ക് ഉപദേശം നൽകി മാർഗദർശികളായി മാറണമെന്നും പത്രം നിർദേശിക്കുന്നു. 2016ൽ തുടര്ഭരണത്തിനുള്ള സാധ്യത യുഡിഎഫ് കളഞ്ഞുകുളിച്ചു. ശക്തരായ പ്രതിയോഗികളോട് ഏറ്റുമുട്ടാൻ ആവണക്കെണ്ണ കുടിച്ച വയറുമായി രംഗത്തിറങ്ങിയിട്ട് കാര്യമില്ല. കാടിയും പുല്ലും കൊടുക്കാത്ത പശു എങ്ങനെ കൂടുതൽ പാലു ചുരത്തുമെന്ന ചോദ്യവുമായാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്